ലോകം അമ്മയെന്നു വിളിക്കുന്നത് അക്രമകാരിയായ സ്‌ത്രീയെ; അമൃതാനന്ദമയിക്കെതിരെ മുന്‍ ശിഷ്യയുടെ വെളിപ്പെടുത്തല്‍
മാതാ അമൃതാനന്ദമയിക്കെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി അമ്മയുടെ ശിഷ്യ രംഗത്ത്. ഓസ്‌ട്രേലിയക്കാരിയായ ഗെയ്‌ല്‍ ട്രെഡലാണ് ഹോളി ഹെല്‍: എ മെമ്മയിര്‍ ഓഫ് ഫെയ്‌ക്ക്, ഡിവോഷന്‍ ആന്‍ഡ് പ്യൂര്‍ മാഡ്‌നെസ് ( വിശുദ്ധ നരകം; വിശ്വാസത്തിന്റെയും ആരാധനയുടെയും ശുദ്ധഭ്രാന്തിന്റെയും ഓര്‍മ്മക്കുറിപ്പ് ) എന്ന പുസ്‌തകത്തിലൂടെ അമൃതാനന്ദമയിക്കെതിരെ ഞെട്ടിപ്പിക്കുന്ന വിവരങ്ങളുമായി രംഗത്ത്.
സംഭാവനയായി ലഭിക്കുന്ന പണത്തിന്റെ മൂന്നില്‍ രണ്ടു ഭാഗവും അമൃതാനന്ദമയി മഠം അക്കൗണ്ടില്‍ സൂക്ഷിക്കുകയാണ് ചെയ്യുന്നതെങ്കിലും സംഭാവനകളിലൂടെ ലഭിച്ച നൂറു മില്ല്യണോളം സ്വിസ് ഫ്രാങ്ക് അമ്മ സ്വിസ് ബാങ്കില്‍ സൂക്ഷിച്ചിട്ടുള്ളതായി പുസ്‌തകത്തിലുടെ അമ്മയുടെ മുന്‍ ഭക്ത പറയുന്നു. അമൃതാനന്ദമയിയുടെ അറിവോടെ താന്‍ പലതവണ ബലാത്സംഗം ചെയ്യപ്പെട്ടതായും അമൃതാനന്ദമയിയുടെ അടുത്ത സ്വാമി തന്നെയാണ് ശാരീരികമായും മാനസികമായും തന്നെ പീഡിപ്പച്ചതെന്നും ഗെയ്‌ല്‍ എഴുതുന്നു. ധാരളം പണം സംഭാവന നല്‍കുന്നവരോട് അമ്യതാനന്ദനമയിക്ക് പ്രത്യേക താല്‍പര്യമുണ്ട്. പണം നല്‍കുന്ന പലരും കരുതുന്നത് അത് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്നാണ്. എന്നാല്‍ അതില്‍ ഭൂരിപക്ഷവും അമൃതാനന്ദമയിയുടെ ഒമ്പതംഗ കുടുംബത്തിലേക്കാണ്.
അമൃതാനന്ദമയിയുടെ പേഴ്‌സണല്‍ അസിസ്റ്റന്റായി 20 വര്‍ഷത്തോളം സേവിച്ച ഗെയ്‌ല്‍ കാപട്യങ്ങളില്‍ മനം നൊന്ത് നാട്ടിലേക്ക് തിരിച്ചു പോകുകയായിരുന്നു. 1990ലാണ് ഗെയ്‌ല്‍ ആശ്രമം വിട്ടത്. ആശ്രമം വിട്ടതിനു പിന്നാലെ അമൃതാനന്ദമയിയുടെ അനുയായികള്‍ തന്നെ പിന്തുടര്‍ന്നതും മറ്റും പുസ്‌തകത്തില്‍ വിവരിക്കുന്നുണ്ട്. ആശ്രമത്തിലെ മുതിര്‍ന്ന സ്വാമിയും അമൃതാനന്ദമയിയുടെ ശിഷ്യരില്‍ പ്രധാനിയുമായിരുന്ന അമൃതസ്വരുപാനന്ദയെക്കുറിച്ച് പുസ്‌തകത്തില്‍ ഗുരുതര ആരോപണങ്ങാളുളളത്.
അക്രമകാരിയായ സ്‌ത്രീയെയാണ് ലോകം അമ്മയെന്ന് വിളക്കുന്നതെന്ന് ഗെയ്‌ല്‍ പറയുന്നു. പണത്തോടും സ്വര്‍ണ്ണത്തോടുമുള്ള അമൃതാനന്ദമയിയുടെ താത്‌പര്യവും നിരവധി സ്വാമിമാര്‍്‌ക്ക് അവരുമായി ബന്ധമുണ്ടായിരുന്നതായും കൂട്ടത്തിലുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നതായും പുസ്‌തകത്തില്‍ സൂചിപ്പിക്കുന്നു.
https://www.facebook.com/Malayalivartha