സീമാന്ധ്ര എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ തെലങ്കാന ബില്‍ ലോക്‌സഭ പാസ്സാക്കി, ഇന്ന് ബന്ദ്, കുരുമുളക് പ്രയോഗിച്ച എംപി രാജിവെച്ചു
തെലങ്കാന സംസ്ഥാന രൂപീകരണ ബില്‍ ലോക്‌സഭ പാസ്സാക്കി. സീമാന്ധ്ര എംപിമാരുടെ ശക്തമായ പ്രതിഷേധത്തിനിടെ ശബ്ദവോട്ടോടെയാണ് സഭ ബില്‍ പാസ്സാക്കിയത്. ബില്ലിനെ ബിജെപി പിന്തുണച്ചു. ബില്‍ പാസായതോടെ രാജ്യത്തെ ഇരുപത്തൊന്‍പതാമത് സംസ്ഥാനമായി തെലങ്കാന. ഭേദഗതികള്‍ വോട്ടിനിട്ട് പാസാക്കുകയായിരുന്നു.
റായലസീമ, തീരദേശ ആന്ധ്ര എന്നിവ സീമാന്ധ്രയില്‍ ഉള്‍പ്പെടും. 23 ജില്ലകളില്‍ 10 എണ്ണം പുതിയ തെലങ്കാന സംസ്ഥാനത്തിലായിരിക്കും. ഹൈദരാബാദ്, അദിലാബാദ്, ഖമ്മം, കരിംനഗര്‍, മെഹബൂബ്‌നഗര്‍, മേദക്, നല്‍ഗോണ്ട, നിസാമബാദ്, രംഗറെഡ്ഡി, വാറംഗല്‍ എന്നിവയാണവ. ആന്ധ്രപ്രദേശിലെ 42 ലോക്‌സഭാ സീറ്റുകളില്‍ 17 എണ്ണവും 294 നിയമസഭാ മണ്ഡലങ്ങളില്‍ 119 എണ്ണവും തെലങ്കാനയിലാണ്.
പ്രതിഷേധത്തെ തുടര്‍ന്ന് ലോകസഭയില്‍ കുരുമുളക് സ്‌പ്രേ പ്രയോഗിച്ച തെലുങ്കാന എംപി എല്‍ രാജഗോപാല്‍ രാജിവെച്ചു. അതേസമയം തെലുങ്കാന ബില്‍ പാസാക്കിയ നടപടിയ്‌ക്കെതിടെ ശക്‌തമായ പ്രതിഷേധവുമായി വൈഎസ്‌ആര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ ജഗന്‍മോഹന്‍ റെഡ്‌ഡി രംഗത്തെത്തി. ആന്ധ്രാപ്രദേശിനെ വിഭജിക്കാനുള്ള ബില്‍ പാസാക്കിയതിനെതിരെ ആന്ധ്രയില്‍ ഇന്ന് ബന്ദ് നടത്താനും റെഡ്‌ഢി ആഹ്വാനം ചെയ്‌തിട്ടുണ്ട്.
ഹൈദരാബാദ് തെലങ്കാനയുടെ മാത്രം തലസ്ഥാനമാക്കണമെന്ന ഭേദഗതി വോട്ടിനിട്ട് തള്ളി. ബില്‍ ചര്‍ച്ചയ്‌ക്കെടുക്കുന്നതുമായി ബന്ധപ്പെട്ട് വന്‍ സുരക്ഷയാണ് ഡല്‍ഹിയില്‍ ഒരുക്കിയത്. ബില്‍ അവതരിപ്പിക്കുന്നതിനെ എതിര്‍ത്ത സീമാന്ധ്ര മേഖലയില്‍ നിന്നുള്ള 17 എംപിമാരെ നേരത്തെ സസ്‌പെന്റ് ചെയ്തിരുന്നു. തെലങ്കാന സംസ്ഥാന രൂപീകരണവുമായി ബന്ധപ്പെട്ട് സഭയില്‍ വന്‍പ്രതിഷേധമാണ് അരങ്ങേറിയത്.
സീമാന്ധ്ര മേഖലയില്‍നിന്നുള്ള എംപി കുരുമുളക് സ്പ്രേ ചെയ്തതും മറ്റൊരു എംപി കത്തി കാട്ടിയതും ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കി. ഹൈദരാബാദ് അടുത്ത പത്തുവര്‍ഷത്തേക്ക് രണ്ട് സംസ്ഥാനങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ട പൊതുതലസ്ഥാനമായിരിക്കും. 10 വര്‍ഷത്തിനുശേഷം സീമാന്ധ്രയ്ക്ക് പുതിയ തലസ്ഥാനം സ്ഥാപിക്കണം. ഹൈദരാബാദിലെ ക്രമസമാധാന പരിപാലന ചുമതല ഗവര്‍ണര്‍ക്കായിരിക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha