കോണ്‍ഗ്രസ് സി.പി.എമ്മാവുന്നു ; മന്ത്രിമാര്‍ക്ക് കൂച്ചുവിലങ്ങ്
കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെല്ലാം ഉടന്‍ പണി കിട്ടും. മന്ത്രിമാരെ നിയന്ത്രിക്കാന്‍ പാര്‍ട്ടിതല സമിതി രൂപീകരിക്കാന്‍ കെ.പി.സി.സി തീരുമാനിച്ചു. സംസ്ഥാന ഭരണം മെച്ചപ്പെടുത്താന്‍ കോണ്‍ഗ്രസുമായുള്ള ബന്ധം ദൃഢമാകണമെന്നും കെ.പി.സി.സി തീരുമാനിച്ചു. മന്ത്രിമാരുടെ പ്രവര്‍ത്തനത്തില്‍ വിയോജിപ്പുള്ളവര്‍ക്ക് പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്യാം. ചുരുക്കത്തില്‍ സിപിഎം മാതൃകയിലാണ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ പുന:സംഘടിപ്പിച്ചിരിക്കുന്നത്.
സിപിഎമ്മില്‍ മന്ത്രിമാര്‍ പാര്‍ട്ടിയുടെ നിയന്ത്രണത്തിലാണ് . മന്ത്രിമാര്‍ക്ക് സ്വതന്ത്രമായി തീരുമാനമെടുക്കാനാവില്ല. പാര്‍ട്ടി നിര്‍ദ്ദേശങ്ങള്‍ അക്ഷരം പ്രതി വായിക്കേണ്ടിവരും. സുധീരന്‍ പാര്‍ട്ടി അധ്യക്ഷനായ ശേഷമുള്ള ആദ്യയോഗത്തിലാണ് തീരുമാനം. ഉമ്മന്‍ചാണ്ടി പതിവു പ്രതിഷേധത്തിന്റെ ഭാഗമായി യോഗത്തില്‍ വൈകിയാണെത്തിയത്.
സംസ്ഥാനത്ത് പുതിയ ബാറുകള്‍ അനുവദിക്കേണ്ടതില്ലെന്ന് കെപിസിസി തീരുമാനിച്ചു. ഇതി എ ഗ്രൂപ്പ് മന്ത്രി കെ.ബാബുവിനേറ്റ കനത്ത തിരിച്ചടിയാണ്. സാധാരണഗതിയില്‍ ബാറുകളുടെ അനുമതി കെ.പി.സി.സിയില്‍ ചര്‍ച്ച ചെയ്യാറില്ല. പതിവിനു വിപരീതമായാണ് ബാര്‍ വിഷയം ചര്‍ച്ചക്ക് വന്നത്. ഇലക്ഷന്‍ അടുത്തതോടെ ബാറുകള്‍ അനുവദിച്ച് പണമുണ്ടാക്കാന്‍ നിന്നവര്‍ നിരാശരായി.
പാര്‍ട്ടിയും ഭരണവും ബന്ധിപ്പിക്കാന്‍ മൂന്നംഗ സമിതിയുണ്ടാക്കും. പാര്‍ട്ടിയില്‍ പരസ്യ പ്രസ്‌താവനകള്‍ വിലക്കി. ഘടകകക്ഷികള്‍ക്ക് സീറ്റ് വേണമെങ്കില്‍ ചാനലുകളിലല്ല പറയേണ്ടതെന്നും തീരുമാനിച്ചു. ഘടകകക്ഷികള്‍ക്ക് സീറ്റ് വേണമെങ്കില്‍ യുഡിഎഫ് യോഗത്തില്‍ പറയണം. തോന്നും പടി സംസാരിച്ചാല്‍ വിവരമറിയുമെന്ന സൂചനയാണ് സുധീരന്‍ നല്‍കിയത്. മന്ത്രിമാര്‍ക്ക് പെരുമാറ്റം ഉണ്ടാക്കിയതും ഇതിന്റെ ഭാഗമാണ് .
പാര്‍ട്ടിക്ക് വിധേയരായി മാത്രം മന്ത്രിമാര്‍ പ്രവര്‍ത്തിക്കണം. ഇല്ലെങ്കില്‍ പാര്‍ട്ടി അധ്യക്ഷനോട് പ്രവര്‍ത്തകര്‍ക്ക് പരാതി പറയാം. പൂര്‍ണമായ സംഘടനാസംവിധാനമാണ് കോണ്‍ഗ്രസില്‍ ഉദയം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha