ലാവ്‌ലിന് : സര്‍ക്കാരിന് പണികിട്ടും
ലാവ്‌ലിന് കേസില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ പുലിവാലു പിടിക്കുമെന്ന് ഉറപ്പായി. ഊര്‍ജവകുപ്പ് ഫയല്‍ ചെയ്‌ത വിശദീകരണത്തില്‍ ലാവ്‌ലിന്‍ ഇടപാടില്‍ സര്‍ക്കാരിന് നഷ്‌ടം സംഭവിച്ചിട്ടില്ലെന്നും തുടര്‍ന്ന് സര്‍ക്കാര്‍ ഫയല്‍ ചെയ്‌ത വിശദീകരണത്തില്‍ 266 കോടിയുടെ നഷ്‌ടം സംഭവിച്ചെന്നുമുള്ള വിശദീകരണങ്ങള്‍ പരസ്‌പരവിരുദ്ധമാണ്. രണ്ടും ഹൈക്കോടതിയിലാണ് ഫയല്‍ ചെയ്‌തത്. ഇടപാടില്‍ നഷ്‌ടമുണ്ടായില്ലെന്ന ഊര്‍ജവകുപ്പിന്റെ വാദം തെറ്റാണെന്നും പുതിയ ഹര്‍ജിയില്‍ സര്‍ക്കാര്‍ ആരോപിക്കുന്നു. ഊര്‍ജ വകുപ്പ് കേരള സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ളതാണ്. അപ്പോള്‍ ഊര്‍ജ വകുപ്പിന്റെ വിശദീകരണം തെറ്റാണെന്ന് പറയുമ്പോള്‍ തെറ്റിച്ചതാരാണെന്ന് പറയാനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്. പരസ്‌പര വിരുദ്ധമായ രണ്ട് ഹര്‍ജികള്‍ ഫയല്‍ ചെയ്യപ്പെട്ടതിനെതിരെ സര്‍ക്കാരിന് ഹൈക്കോടതിയുടെ ശാസനയും കിട്ടിയേക്കാം.
യഥാര്‍ത്ഥത്തില്‍ മാതൃവകുപ്പില്‍ നിന്നും ഫയല്‍ ചെയ്യുന്ന സത്യവാങ്‌മൂലത്തിലായിരിക്കും വസ്‌തുതകള്‍ ഉണ്ടാവുക. കാരണം അത്തരം ഹര്‍ജികള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് തെറ്റുപറ്റാനിടയില്ല. മാത്രവുമല്ല ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന രേഖ മന്ത്രിയും വകുപ്പു സെക്രട്ടറിയും കണ്ടിരിക്കും. ഊര്‍ജവകുപ്പിന്റെ സെക്രട്ടറിയായ ഐ.എ.എസ് ഉദ്യോഗസ്ഥനും കെ.എസ്.ഇ.ബി ചെയര്‍മാനായ ഐ.എ.എസുകാരനും പരിശോധിച്ച ശേഷമാണ് ഹര്‍ജി ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. ഹൈക്കോടതിയില്‍ സമര്‍പ്പിക്കുന്ന രേഖകള്‍ ഉദ്യോഗസ്ഥര്‍ അതീവ ഗൗരവത്തോടെയാണ് തയ്യാറാക്കാറുള്ളത്. ഹര്‍ജികള്‍ തയ്യാറാക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് രാഷ്‌ട്രീയം ഉണ്ടാകാറില്ല. ഉണ്ടെങ്കില്‍ തന്നെ അതൊന്നും ഹൈക്കോടതി ഹര്‍ജിയില്‍ പ്രതിഫലിക്കാറില്ല. 243 കോടിയുടെ സപ്ലൈ കരാറാണ് ലാവ്‌ലിന് പിണറായി നല്‍കിയത്. ഇതിന് മന്ത്രിയുടെ ഉത്തരവുണ്ടായിരുന്നു എന്നാണ് സര്‍ക്കാര്‍ വാദിക്കുന്നത്. ഇതില്‍ സാമ്പത്തിക കുറ്റകൃത്യം നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ വാദിക്കുന്നു. പിണറായിയെ കുറ്റവിമുക്തനാക്കിയ നടപടി തെറ്റാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു. എന്നാല്‍ ഇതിന് ഘടക വിരുദ്ധമായ നിലാപാടാണ് ഊര്‍ജവകുപ്പ് സ്വീകരിക്കുന്നത്. ഹൈക്കോടതിയില്‍ നിന്നും തട്ട് വാങ്ങാന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍ .
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha