മലയാളി വാര്‍ത്ത കണ്ടെത്തിയത് വീണ്ടും സത്യമാകുന്നു, വിഎസ് അച്യുതാനന്ദനെ കെജ്‌രിവാള്‍ ആം ആംദ്‌മിയിലേക്ക് ക്ഷണിച്ചു
പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ ആം ആദ്‌മിയിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്ത ആദ്യമായി കണ്ടെത്തിയത് മലയാളി വാര്‍ത്തയാണ്. ഇനിയും തൊട്ടാല്‍ വിഎസ് ആം ആദ്‌മിയാകും എന്ന ശീര്‍ഷകത്തില്‍ 2014 ജനുവരി 14ന് കൊടുത്ത വാര്‍ത്തയും ജോസഫ് മാത്യുവിന്റെ ഇടനില, വിഎസിനെ മാതൃകയാക്കി കെജ്‌രിവാള്‍ , വിഎസിനെ കാണാന്‍ കേരളത്തില്‍ വരും എന്ന ശീര്‍ഷകത്തില്‍ 2014 ജനുവരി 17ന് കൊടുത്ത വാര്‍ത്തയുമാണ് സത്യമാകുന്നത്.
ഏഷ്യാനെറ്റ് ന്യൂസിനനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് കെജ്‌രിവാള്‍ വിഎസിനെ ആം ആദ്‌മിയിലേക്ക് ക്ഷണിച്ചത്. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ ആം ആദ്മി പാര്‍ട്ടിയില്‍ ചേരണമെന്ന് അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ഥിച്ചു. ആം ആദ്മി പാര്‍ട്ടി ജനങ്ങളുടെ അവസാനത്തെ പ്രതീക്ഷയാണെന്ന് വി.എസ് തിരിച്ചറിയണമെന്നും കെജരിവാള്‍ പറഞ്ഞു. അഴിമതിയും വഞ്ചനയും ജനം കണ്ട് മടുത്തതിനാല്‍ പാര്‍ട്ടിക്ക് കേരളത്തില്‍ ഇടമുണ്ടെന്നും കെജരിവാള്‍ പറഞ്ഞു.
കേരളത്തില്‍ എത്രസീറ്റില്‍ മത്സരിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. ജനങ്ങളാണു സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കേണ്ടത്. ജനങ്ങള്‍ പണം നല്‍കും. ജനങ്ങള്‍ സ്ഥാനാര്‍ത്ഥികള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കും. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുണ്ടെങ്കിലും ആം ആദ്മി പാര്‍ട്ടിക്ക് ഒരിടം തീര്‍ച്ചയായും ഉണ്ട്. അഴിമതിയിലും വഞ്ചനയിലും ജനം മടുത്തുകഴിഞ്ഞു. വി.എസ്. അച്യുതാനന്ദന്‍ ഈ പാര്‍ടിയില്‍ ചേര്‍ന്നാല്‍ എനിക്ക് വലിയ സന്തോഷമാകും. നിങ്ങളുടെ ചാനലിലൂടെ അദ്ദേഹത്തെ ഈ പാര്‍ട്ടിയില്‍ ചേരാന്‍ ഞാന്‍ ക്ഷണിക്കുന്നു. ആം ആദ്മി പാര്‍ട്ടിയാണ് അവസാനത്തെ പ്രതീക്ഷയെന്ന് മനസിലാക്കണമെന്നും കെജ്രിവാള്‍ പറഞ്ഞു.
മലയാളി വാര്‍ത്ത അന്ന് പ്രസിദ്ധീകരിച്ച ആ വാര്‍ത്ത കൂടി വായിക്കുക
ഇനിയും തൊട്ടാല്‍ വി.എസും ആം ആദ്‌മിയാവും
ജോസഫ് മാത്യുവിന്റെ ഇടനില: വി എസിനെ മാതൃകയാക്കി കെജരിവാള്‍; വി എസിനെ കാണാന്‍ കേരളത്തില്‍ വരും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha