Widgets Magazine
20
Sep / 2024
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...


മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...


ജീവനെടുത്ത് ജോലിഭാരം, അന്നയുടെ മരണത്തിൽ രാജ്യവ്യാപക പ്രതിഷേധം ഉയരുകയാണ്...ആരോപണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍...


അടുത്ത് പൊട്ടിത്തറിക്കുന്നത് എന്താണ്.? ഫ്രിഡ്ജ് ആണോ ടിവിയാണോ മൊബൈല്‍ ഫോണ്‍ ആണോ ... ഭീതിയിലാണ് ലബനന്‍ ജനത...ഇലക്ട്രോണിക് വസ്തുക്കളെ ഭയപ്പാടോടെയാണ് ലെബനീസ് ജനത നോക്കിക്കാണുന്നത്...


ഗള്‍ഫില്‍ സ്വന്തം കമ്പനിയെന്ന സ്വപ്നം ബാക്കിയാക്കി ജോസഫ് പീറ്ററുടെ മടക്കം; അഞ്ജാത മൃതദേഹമായി മൂന്ന് ദിവസം കാറിനുള്ളിൽ...

സംതൃപ്‌ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം

30 OCTOBER 2012 05:03 AM IST
പ്രസന്നകുമാര്‍

More Stories...

കേരളത്തിൽ വ്യാഴാഴ്ച സ്വർണ വിലയിൽ ഇടിവ് രേഖപ്പെടുത്തി.... പവന് 200 രൂപയും ​ഗ്രാമിന് 25 രൂപയുമാണ് ഇന്ന് കുറഞ്ഞത്... 54,600 രൂപയാണ് ഒരു പവന്റെ വില...

മലപ്പുറത്ത് നിലവിൽ 7 പേർക്ക് നിപ രോഗലക്ഷണങ്ങളെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ്... നിപ രോഗം ബാധിച്ച് മരിച്ച യുവാവിന്റെ സമ്പർക്ക പട്ടികയിൽ 267 പേരാണുളളത്...

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും

സംതൃപ്‌ത കേരളത്തിനായി വേണം നമുക്കൊരു നവ വികസനനയം

സാമൂഹ്യനവോത്ഥാനത്തിന്റെയും സാംസ്‌കാരിക തനിമയുടെയും കാര്യത്തില്‍ ഇന്ത്യയിലെ മുന്‍നിര സംസ്ഥാനമാണു നമ്മുടേത്‌. ഐക്യകേരളം രൂപീകൃതമായിട്ട്‌ 55 വര്‍ഷം പിന്നിട്ടിരിക്കുന്നു. ഈ കാലഘട്ടം മാത്രം ഒന്നെടുത്തുവിലയിരുത്തിയാല്‍ ആദ്യപതിറ്റാണ്ടുകളില്‍ കൈവരിക്കാന്‍ കഴിഞ്ഞ വികസനവേഗം എപ്പോഴോ നമുക്കു കൈമോശം വന്നതായി കാണാം.
നമുക്കു കൈത്താങ്ങായ ഒരേയൊരു ഘടകം വിദ്യാഭ്യാസമേല്‌ക്കോയ്‌മ മാത്രമായിരുന്നു. അന്യരാജ്യങ്ങളിലേക്കു തൊഴില്‍തേടിപ്പോയ ലക്ഷങ്ങള്‍. അവരാണു കേരളത്തെ പട്ടിണിയില്‍ നിന്നും പരിവട്ടത്തില്‍ നിന്നും കരകയറ്റിയത്‌. പ്രവാസി സമൂഹം ഇല്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, കേരളം ഇന്നു മറ്റൊരു ബംഗാളോ ഒറീസയോ ആയി മാറുമായിരുന്നു; തീര്‍ച്ച.
ഇപ്പോള്‍ പ്രവാസലോകവും അത്ര ശാശ്വതമല്ലാതായിരിക്കുന്നു. ആഗോള സാമ്പത്തികമാന്ദ്യത്തിന്റെ ഫലമായി പ്രവാസി ഇന്ത്യക്കാരില്‍ പതിനായിരങ്ങള്‍ക്കു തൊഴില്‍ നഷ്‌ടമായത്‌ അടുത്തകാലത്താണല്ലോ. ഇനിയും ഇത്തരം ആഗോള സാമ്പത്തിക തകര്‍ച്ച ഉണ്ടായിക്കൂടെന്നില്ല. അതിനാല്‍ നമ്മുടെ നാട്ടില്‍തന്നെ തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കേണ്ടതു നിലനില്‌പിനുതന്നെ അനിവാര്യമായിരിക്കുന്നു. സ്വദേശീവത്‌കരണം ലോകമെങ്ങുമുള്ള തൊഴില്‍മേഖലകളില്‍ ഇന്നു സജീവമാണ്‌. ആഗോളതലത്തില്‍ തന്നെ ശ്രദ്ധേയരായ മലയാളി സംരംഭകര്‍ പങ്കുവയ്‌ക്കുന്നതും ഇതേ വിഷയങ്ങളാണ്‌.
നമ്മുടെ ഭരണകൂടങ്ങളും ബ്യൂറോക്രസിയും രാഷ്‌ട്രീയപ്രസ്ഥാനങ്ങളും ഉണര്‍ന്നു പ്രവര്‍ത്തിച്ചേ മതിയാകൂ. കാലഹരണപ്പെട്ട ആശയങ്ങളും വരട്ടുതത്വവാദങ്ങളും നമ്മള്‍ അറബിക്കടലില്‍ തള്ളേണ്ട സമയമായിരിക്കുന്നു. ഇനിയും മാറ്റത്തിനു പുറംതിരിഞ്ഞു നിന്നാല്‍ കാലത്തിന്റെ കുത്തൊഴുക്കില്‍പെട്ടു നമ്മുടെ സംസ്ഥാനത്തിന്റെ ഭാവിയും ജനതയുടെ സ്വപ്‌നങ്ങളും അറബിക്കടലില്‍ പതിക്കും. അതനുവദിച്ചു കൂടാ. കാരണം, ഈ കേരളം നമ്മുടേതു മാത്രമല്ല, ഇവിടെ ജീവിച്ചു മണ്‍മറഞ്ഞുപോയവരുടേതുകൂടിയാണ്‌. അടുത്ത തലമുറകളുടേതാണ്‌.
കേരളത്തെ പതിറ്റാണ്ടുകള്‍ക്കു മുന്‍പു സ്വാമി വിവേകാനന്ദന്‍ ഭ്രാന്താലയമെന്നു വിളിച്ചു. അവിടെ നിന്നും ഇന്നു കാണുന്ന പ്രബുദ്ധതയിലേക്കും സമാധാനപൂര്‍ണമായ അവസ്ഥയിലേക്കും പരിവര്‍ത്തിപ്പിച്ചതില്‍ അനേകരുടെ പ്രയത്‌നമുണ്ട്‌. ജീവിതം തന്നെ ആ ഉദ്യമത്തിനായി ഹോമിച്ചവര്‍ നിരവധിയുണ്ട്‌. അവരോടു നാം ബാധ്യതപ്പെട്ടിരിക്കുന്നു; ഈ കൈരളിയെ ഐശ്വര്യത്തോടുകൂടി നിലനിര്‍ത്താന്‍.
നമുക്കു നോക്കിനില്‌ക്കാനും സുഷുപ്‌തിയിലാണ്ടു ഗതകാലപ്രതാപങ്ങള്‍ അയവിറക്കാനും ഇനി സമയമില്ല. യാഥാര്‍ത്ഥ്യങ്ങള്‍ തിരിച്ചറിഞ്ഞു കര്‍മധീരമായി മുന്നേറേണ്ടിയിരിക്കുന്നു. ആ സാഹചര്യത്തില്‍ വെട്ടിനിരത്തല്‍ നയവുമായി ചാടി വീഴുന്നതു പുത്തരിയിലെ കല്ലിനു സമമാണ്‌. ഇതൊരു ജനാധിപത്യസമൂഹമാണ്‌. ഇവിടെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടതും നടപ്പാക്കേണ്ടതും ഭരണകൂടമാണ്‌. ഭരണകൂടം എന്നു പറഞ്ഞാല്‍ ജനപ്രതിനിധികളുടെ സഞ്ചയം.
നാടു വികസിച്ചാലും പുറകോട്ടുപോയാലും അതിന്റെ ധാര്‍മിക ഉത്തരവാദിത്വം ഭരണകൂടത്തിനുതന്നെ. അതിനാല്‍ ഇനിയും കേരളത്തെ വികസന വിരുദ്ധതയുടെ ചങ്ങലയില്‍ ബന്ധിച്ചിട്ടാല്‍ യജമാനന്മാരായ പൊതുജനം മാപ്പുതരില്ല. ഈ പച്ചപരമാര്‍ത്ഥം ഉള്‍ക്കൊള്ളാന്‍ എല്ലാവരും തയ്യാറാവണം. തനിക്കുശേഷം പ്രളയം എന്ന നിലയില്‍ കാര്യങ്ങളെ കാണുന്നതു നന്നല്ല.
എമര്‍ജിംഗ്‌ കേരള റിയല്‍ എസ്റ്റേറ്റ്‌ ബിസിനസാണെന്നായിരുന്നു പ്രതിപക്ഷ ആരോപണം. അത്‌ എത്രമാത്രം ജുഗുപ്‌സാ വഹമായിരുന്നു എന്നു പിന്നീടു വ്യക്തമായി. ഭൂമി കൈമാറ്റത്തെ സംബന്ധിച്ച്‌ അവിടെ യാതൊരു ചര്‍ച്ചയും നടന്നില്ല. ഇത്തരം വ്യാജപ്രചരണങ്ങള്‍ എന്തിനുവേണ്ടിയാണ്‌? കുടിക്കുന്ന വെള്ളത്തില്‍ പോലും, എന്തിനു മാലിന്യത്തില്‍ പോലും രാഷ്‌ട്രീയം കലര്‍ത്തുന്ന പ്രവണത എത്രയോ ഗോപ്യമാണ്‌.
കേരളത്തിന്റെ മുഖ്യമന്ത്രിപദം അഞ്ചുവര്‍ഷം വഹിച്ച വ്യക്തിയാണു ബാലിശമായ ആരോപണമുന്നയിച്ചതെന്നോര്‍ക്കണം. തന്റെ ഭരണകാലത്തു നടപ്പാക്കിയ ഒരു പദ്ധതിയെങ്കിലും ചൂണ്ടിക്കാട്ടാന്‍ അദ്ദേഹത്തിനുണ്ടോ? തന്നെയുമല്ല ആ കാലയളവില്‍ എത്രയോ ഹെക്‌ടര്‍ ഭൂമിയാണു സ്വകാര്യവ്യക്തികള്‍ക്കു കൈമാറിയത്‌. വ്യവസായം തുടങ്ങാനെന്ന പേരില്‍ അക്കാലയളവില്‍ കൈമാറ്റം ചെയ്യപ്പെട്ടതും യാതൊരു നടപടിയും ഇല്ലാതെ ഇപ്പോഴും വെറുതെയിട്ടിരിക്കുന്നതുമായ ഭൂമി തിരിച്ചുപിടിക്കാന്‍ നടപടി കൈക്കൊള്ളുമെന്നും യുഡിഎഫ്‌ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരിക്കുന്നു. ഇതും ജനകീയമായ നടപടിയാണ്‌.
വിവാദങ്ങളെ പേടിച്ചു കേരളത്തിനു നന്മ ഉണ്ടാകുന്ന വികസന ഉദ്യമങ്ങളില്‍ നിന്നു പിന്നോക്കം പോകില്ല എന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നു. ആര്‍ജവമുള്ള ഒരു ഭരണാധിപന്റെ വാക്കുകളാണിത്‌. ആര്‍ക്കുവേണമെങ്കിലും വിമര്‍ശിക്കാം. നടപടികളില്‍ അവ്യക്തതയോ സുതാര്യത ഇല്ലായ്‌മയോ ഉണ്ടെങ്കില്‍ ചൂണ്ടിക്കാട്ടാം. കഴമ്പുള്ളതാണ്‌ ആരോപണമെങ്കില്‍ തിരുത്തും. മുഖ്യമന്ത്രിയുടെ ഈ തുറന്നുപറച്ചില്‍ ഒരുത്തമ ജനാധിപത്യ വിശ്വാസിയുടേതാണ്‌. ആ വാക്കുകള്‍ കേള്‍ക്കാത്തവരും കേട്ടില്ലെന്നു നടിക്കുന്നവരും വികസനവിരുദ്ധര്‍ മാത്രമല്ല, ജനാധിപത്യ ധ്വംസകര്‍ കൂടിയാണ്‌.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വർണ വില  (9 hours ago)

7 പേർക്ക് നിപ രോഗലക്ഷണം  (9 hours ago)

KOCHI അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം  (9 hours ago)

ലെബനീസ് തെരുവിലെ കാഴ്ചകള്‍  (9 hours ago)

തിരുവാനാനന്തപുരത്ത് ജലം മുടങ്ങും....ചൊവ്വാഴ്ച (24.09.24) രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ...  (11 hours ago)

വയനാട് പുനരധിവാസം വൈകുന്നതിന്റെ പ്രധാനപ്പെട്ട ഉത്തരവാദി മുഹമ്മദ് റിയാസാണ്; ഇത്രയും വലിയ ദുരന്തം നടന്നിട്ട് മന്ത്രിസഭാ ഉപസമിതി എന്ത്‌ ചെയ്‌തു? തുറന്നടിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ  (12 hours ago)

സുപ്രീം കോടതിയുടെ ഒരൊറ്റ ചോദ്യം സർക്കാരിൻറെ നിക്കർ കീറി പിണറായി കലിതുള്ളി വാസവൻ ഓടിയൊളിച്ചു  (12 hours ago)

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നത് ഇന്ത്യയുടെ ജനാധിപത്യ ഭരണത്തെ തകർക്കാനും ഏകാധിപത്യവും മത രാഷ്ട്രവും സ്ഥാപിക്കാനുള്ള ബിജെപിയുടെ നിഗൂഢമായ അജണ്ടയാണെന്ന് യുഡിഎഫ് കൺവീനർ എം എം ഹസൻ  (12 hours ago)

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം നേതാക്കളായ പി.ജയരാജനും ടി.വി. രാജേഷും സമര്‍പ്പിച്ച വിടുതല്‍ ഹർജി തള്ളി കോടതി; സി.ബി.ഐ കോടതി വിധി സ്വാഗതം ചെയ്യുന്നു എന്  (12 hours ago)

ആദ്യം പേജര്‍ സ്ഫോടനം പിന്നെ വാക്കി ടോക്കികള്‍..! ഇനി സംഭവിക്കുന്നത് യുദ്ധത്തിൽ വമ്പൻ ട്വിസ്റ്റ്..! ഇന്ത്യ അടക്കം നിരീക്ഷണത്തിൽ..!  (12 hours ago)

അത് അഭിനയമയിരുന്നില്ല... അങ്ങനെ തന്നെയാണ് സംഭവിച്ചത് :- പ്രതികരിച്ച് നടി മനീഷ കെ.എസ്...  (12 hours ago)

ആരോഗ്യ വകുപ്പിന്റെ പരാജയം കാരണം ഗുരുതരമായ നിപ്പാ വൈറസും എംപോക്സും കേരളത്തിൽ ഭീതി പരത്തുകയാണ്; ആരോഗ്യവകുപ്പിന്റെ പരാജയം കോവിഡ് കാലത്തെപ്പോലെ കേരളം വലിയ വില കൊടുക്കേണ്ടി വരുന്ന സാഹചര്യം സൃഷ്ടിക്കുകയ  (12 hours ago)

സംസ്ഥാന സര്‍ക്കാരിന്റെ 100ദിന കര്‍മ്മ പരിപാടി; എറണാകുളം ജില്ലയിലെ 15 പദ്ധതികളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ 20ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും  (12 hours ago)

പൾസർ സുനിയുടെ ജയിൽമോചനം നീളും; സുനി പുറത്തിറങ്ങുന്നത് ഗൂഢ ലക്ഷ്യങ്ങളുമായി...  (12 hours ago)

അമേരിക്ക അത് സമ്മതിച്ചു...ഇറാന്റെയോ ഹിസ്ബുള്ളയുടെയോ ഭാഗത്ത് നിന്ന് ആക്രമണമുണ്ടായാല്‍ ഇസ്രായേലിനൊപ്പം; നിലപാടറിയിച്ച് യുഎസ്....  (12 hours ago)

Malayali Vartha Recommends