കേരളവും ഇ-സ്റ്റാമ്പിംഗിലേക്ക്; വെണ്ടര്‍മാരുടെ ആശങ്കകള്‍ ദൂരികരിക്കണമെന്ന് മന്ത്രി കെഎം മാണി
എന്‍ ഐ സി തയ്യാറാക്കിയ പദ്ധതി രൂപരേഖയില്‍ വെണ്ടര്‍മാര്‍ക്ക് മതിയായ പ്രാധാന്യം നല്‍പകാനും മന്ത്രി നിര്‍ദ്ദേശിച്ചു.
പദ്ധതി നടപ്പിലാക്കുന്നതിന് മുമ്പ് കേരള സ്റ്റാമ്പ് ആക്ട് ഭേദഗതി ചെയ്യാനും മന്ത്രി നിര്‍ദ്ദേശിച്ചു. നിയമവകുപ്പുമായി ഇക്കാര്യം കൂടിയാലോചിക്കാനും നിര്‍ദ്ദേശിച്ചു.
തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ നേരത്തെ ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കിയിരുന്നു. കേരളത്തില്‍ പദ്ധതി നടപ്പിലാക്കുന്നതിന് മുന്നോടിയായി ഉദ്യോഗസ്ഥ സംഘം ഈ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചിരുന്നു.
ഇ-സ്റ്റാമ്പിംഗ് നടപ്പിലാക്കുന്നതിനായി എന്‍.ഐ.സി. ഒരു സോഫ്‌റ്റ് വെയറിന് രൂപം നല്‍കിയിട്ടുണ്ട്. പദ്ധതി നടപ്പിലാകുമ്പോള്‍ ട്രഷറി വകുപ്പായിരിക്കും സെന്‍ട്രല്‍ റെക്കോര്‍ഡ് കീപ്പിംഗ് ഏജന്‍സി.
നികുതി ചോര്‍ച്ച തടയുക, അഴിമതി ഇല്ലാതാക്കുക, സുതാര്യത ഉറപ്പു വരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പദ്ധതിക്ക് പിന്നിലുള്ളത്. ഇ-സ്റ്റാമ്പ് യഥാര്‍ത്ഥത്തിലുള്ളതാണോ എന്ന് ഓണ്‍ലൈനിലൂടെ ഉദ്യോഗസ്ഥര്‍ക്ക് പരിശോധിക്കാം. ട്രഷറിയില്‍ പണം അടച്ചശേഷം ആവശ്യക്കാര്‍ക്ക് സ്റ്റാമ്പ് വാങ്ങാം.
https://www.facebook.com/Malayalivartha