മാരത്തോണ്‍ ചര്‍ച്ചകള്‍ , അഴിച്ചു പണികള്‍ ... അങ്ങനെ കെ.പി.സി.സി.ക്ക് പുതിയ ഭാരവാഹികളായി
ഏറെ നാളുകള്‍ കൊണ്ട് കേള്‍ക്കുന്നതാണ് കെപി.സി.സി. പട്ടിക ഉടന്‍ ഇറങ്ങുമെന്ന്. ഒരിക്കല്‍ മാധ്യമങ്ങളെല്ലാം പട്ടിക പുറത്തു വിട്ടതുമാണ്. എന്നാല്‍ തര്‍ക്കങ്ങള്‍ തുടര്‍ന്ന് കൊണ്ടേയിരുന്നു. മാസങ്ങളായ ചര്‍ച്ചകള്‍ക്കും കൂട്ടിക്കിഴിക്കലുകള്‍ക്കും ശേഷം കെ.പി.സി.സി ഭാരവാഹികളെ പ്രഖ്യാപിച്ചു. നാല് വൈസ് പ്രസിഡന്റുമാരും 21 ജനറല്‍ സെക്രട്ടറിമാരും 42 ജോയിന്റ് സെക്രട്ടറിമാരും അടങ്ങുന്നതാണ് പുതിയ കമ്മിറ്റി. എ-ഐ ഗ്രൂപ്പുകള്‍ ഏഴ് വീതം ഡി.സി.സികള്‍ വീതിച്ചെടുത്തു.
കരകുളം കൃഷ്ണപിള്ളയാണ് ട്രഷറര്‍ . എം.എം ഹസ്സന്‍ , ലാലി വിന്‍സെന്റ്, എ.കെ മണി, ഭാരതീപുരം ശശി എന്നിവരാണ് വൈസ് പ്രസിഡന്റുമാര്‍. നേരത്തെ പറഞ്ഞുകേട്ട പട്ടികയില്‍ നിന്ന് പ്രധാനമാറ്റം തൃശൂര്‍, പാലക്കാട് ഡി.സി.സി പ്രസിഡന്റുമാരുടെ കാര്യത്തിലാണ്. പാലക്കാട് ഡി.സി.സി ഐ ഗ്രൂപ്പിന് ലഭിച്ചപ്പോള്‍ തൃശൂര്‍ ഡി.സി.സി എ വിഭാഗത്തിനാണ്. ഒ.അബ്ദുറഹ്മാന്‍ കുട്ടിയാണ് തൃശൂര്‍ ഡി.സി.സി പ്രസിഡന്റ്. ഐ ഗ്രൂപ്പിലെ ഒരു വിഭാഗം വി.ബാലറാമിനെ പ്രസിഡന്റാക്കണമെന്ന ഉറച്ചനിലപാടിലായിരുന്നു. എന്നാല്‍ പി.സി ചാക്കോയുടെ ശക്തമായ പിന്തുണയാണ് അബ്ദുറഹ്മാന്‍ കുട്ടിക്ക് തുണയായത്. പാലക്കാട്ട് സി.വി ബാലചന്ദ്രന്‍ പ്രസിഡന്റായി തുടരും. തമ്പാനൂര്‍ രവി, ശൂരനാട് രാജശേഖരന്‍, സി.ആര്‍ ജയപ്രകാശ്, ബി ബാബു പ്രസാദ്. പി.എം സുരേഷ് ബാബു, സി ഭുവനേശ്വരന്‍ , എന്‍ സുബ്രഹ്മണ്യന്‍ , ടി. ശരത്ചന്ദ്രപ്രസാദ്, പത്മജ വേണുഗോപാല്‍ , കെ.പി കുഞ്ഞിക്കണ്ണന്‍, കെ.പി അനില്‍കുമാര്‍ , ടി.സിദ്ദിഖ്, വത്സലാ പ്രസന്നകുമാര്‍, കെ.എം.എ മേത്തര്‍, ടി.പി ഹസ്സന്‍ , പി രാമകൃഷ്ണന്‍ , ലതിക സുഭാഷ്, സുമാ ബാലകൃഷ്ണന്‍ , വി.എ നാരായണന്‍ , സജീവ് ജോസഫ്, എം.പി ജാക്‌സണ്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍https://www.facebook.com/Malayalivartha