പാര്‍ട്ടി ഓഫീസുകളില്‍ വച്ച് നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയില്ല; ഹൈക്കോടതി
പാര്‍ട്ടി ഓഫീസുകളില്‍ നടത്തുന്ന വിവാഹങ്ങള്‍ക്ക് നിയമ സാധുതയില്ലെന്ന് ഹൈക്കോടതി. മതപരമായ ചടങ്ങുകളുടെ അടിസ്‌ഥാനത്തിലുള്ള വിവാഹങ്ങള്‍ക്കും വിവാഹ നിയമപ്രകാരം രജിസ്‌റ്റര്‍ ചെയ്യുന്ന വയി വിവാഹങ്ങള്‍ക്കും മാത്രമെ നിയമപരമായ സാധുതയുള്ളു എന്നും ഹൈക്കോടതി വ്യക്തമാക്കി.
ജസ്‌റ്റീസുമരായ ആന്റണി ഡൊമിനിക്, അനില്‍ നരേന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബഞ്ചിന്റെതാണ് വിധി.
ഹൈക്കോടതിയുടെ പരിഗണനയ്‌ക്കു വന്ന ഹേബിയസ് കോര്‍പസ് ഹര്‍ജിയിലാണ് ഡിവിഷന്‍ ബഞ്ച് വിധി. പാര്‍ട്ടി ഓഫീസുകളില്‍ നടക്കുന്ന വിവാഹങ്ങള്‍ രജിസ്‌റ്റര്‍ ചെയ്യാന്‍ പാടില്ലെന്ന് തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങളോടു നിര്‍ദേശിക്കാനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
നെടുമുടി സ്വദേശി നിഥിന്‍ സണ്ണി, തന്റെ ഭാര്യയെ തട്ടിക്കൊണ്ടുപോയതായി പരാതിപ്പെട്ട് ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കിയിരുന്നു. നടുഭാഗം സി.പി.എം ലോക്കല്‍ കമ്മിറ്റി ഓഫീസില്‍ വച്ച് വിവാഹം നടത്തി. വിവാഹം പഞ്ചായത്തില്‍ രജിസ്‌റ്റര്‍ ചെയ്‌തതിന്റെ സര്‍ട്ടിഫിക്കറ്റും കോടതിയില്‍ ഹാജരാക്കിയിരുന്നു. പഞ്ചായത്ത് സര്‍ട്ടിഫിക്കറ്റില്‍ വിവാഹസ്‌ഥലം പാര്‍ട്ടി ഓഫീസ് എന്നുരേഖപ്പെടുത്തിയത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് കോടതി നടപടി.
https://www.facebook.com/Malayalivartha