ഒന്‍പതാംക്ലാസ് വിദ്യര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ഇമാം അറസ്റ്റില്‍
ഒന്‍പതാംക്ലാസ് വിദ്യര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ ഇമാമിനെ കുമരകം പോലിസ് പിടികൂടി. കോട്ടയം സംക്രാന്തി ജുമാ മസ്‌ജിദ് പൊന്‍കുന്നം വിളക്കത്തു വീട്ടില്‍ അന്‍സാര്‍ (38) ആണ് പിടിയിലായത്.
കോട്ടയം ബേക്കര്‍ ജംഗ്‌ഷനിലുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ പെണ്‍കുട്ടിയെ പഴയ സ്റ്റാന്‍ഡിനു സമീപത്തു ഇയാള്‍ കാറില്‍ കയറ്റികൊണ്ട് പോയത്. സ്‌കൂള്‍ യൂണിഫോമില്‍ പെണ്‍കുട്ടി കാറില്‍ കയറുന്നത് കണ്ട സമീപവാസികളായ സംക്രാന്തി സ്വദേശികള്‍ കാറിനെ പിന്തുടര്‍ന്ന് കുമരകത്തെ ഒരു വന്‍കിട റിസോര്‍ട്ടിനു സമീപത്ത് വച്ച് കാര്‍ തടയുകയായിരുന്നു. കാര്‍ നിര്‍ത്തുമ്പോള്‍ പെണ്‍കുട്ടി പര്‍ദ്ദ ധരിച്ച നിലയിലായിരുന്നു. പോലിസിനെ വിവരമറിയച്ചതിനെ തുടര്‍ന്ന് കുമരകം എസ്‌ഐ എംജെ അരുണിന്റെ നേതൃത്വത്തില്‍ ഇവരെ സ്‌റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്യുകായിരുന്നു.
എട്ടാം ക്ലാസു മുതല്‍ തന്നെ ഭീഷണിപ്പെടുത്തി പലതവണ പീഡിപ്പച്ചതായി പെണ്‍കുട്ടി പോലിസിനോട് പറഞ്ഞു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇമാമിനെതിരെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോകലിനും പീഡനത്തിനും കേസെടുത്തു.
അന്‍സാറിന്റെ പെട്ടിയില്‍ നിന്ന് നിരവധി പെണ്‍കുട്ടികളുടെ ഫോട്ടോകളും നമ്പരുകളും പോലിസ് കണ്ടെത്തി. ഇതിനു മുമ്പ് പെണ്‍കുട്ടികളുമായി നിരവധി തവണ കുമരകത്തെ വിവിധ ഹോട്ടലുകളില്‍ കഴിഞ്ഞിട്ടുണ്ടെന്ന് ഇയാല്‍ പോലിസിനോട് സമ്മതിച്ചു. വിദേശത്തേക്ക് ജോലിക്ക് ആളെ കയറ്റിവിടുന്ന ഇടപാടുള്ള അന്‍സാര്‍ പിടിയിലായ പെണ്‍കുട്ടിയുടെ പിതാവിനും വിദേശജോലി തരപ്പെടുത്തിക്കൊടുത്തിരുന്നു.
മൂന്നു വര്‍ഷമായി സംക്രാന്തി ജുമാ മസ്‌ജിദില്‍ ഇമാമായി ജോലി ചെയ്യുന്ന ഇയാള്‍ മുമ്പ് ജോലി ചെയ്‌തിരുന്ന സ്ഥലത്ത് വച്ചും ഇത്തരത്തില്‍ നാട്ടുകാര്‍ പിടികൂടിയിട്ടുണ്ടെന്ന ആരോപണമുണ്ട്. രണ്ട് വിവാഹം ചെയ്‌ത അന്‍സാറിന് പ്ലസ് വണ്ണിന് പഠിക്കുന്ന മകനുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha