കേരള രക്ഷാമാര്‍ച്ചിനു ഇന്ന് കോഴിക്കോട്ട് സമാപനം
സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ നയിക്കുന്ന കേരള രക്ഷാമാര്‍ച്ച് ഇന്ന് സമാപിക്കും. സമപാന സമ്മേളനം കോഴിക്കോട് കടപ്പുറത്ത് നടക്കും. 26 ദിവസത്തെ പര്യടനം പൂര്‍ത്തിയാക്കിയ മാര്‍ച്ചിന്റെ സമാപന സമ്മേളനം സിപിഐ(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട് ഉദ്‌ഘാടനം ചെയ്യും.
മതനിരപേക്ഷ ഇന്ത്യ, വികസിത കേരളം എന്ന മുദ്രാവാക്യവുമുയര്‍ത്തി സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമുള്ള വിവിധ മണ്ഡലങ്ങളിലെ സ്വീകരണങ്ങള്‍ ഏറ്റുവാങ്ങിയ മാര്‍ച്ച് ഫെബ്രുവരി ഒന്ന് ആലപ്പുഴയില്‍ വെച്ചായിരുന്നു ആരംഭിച്ചത്. പുന്നപ്ര വയലാര്‍ രക്തസാക്ഷി മണ്ഡപത്തില്‍ പിബി അംഗം എസ് രാമചന്ദ്രന്‍പിള്ളയായിരുന്നു ഉദ്‌ഘാടകന്‍.
https://www.facebook.com/Malayalivartha