കര്‍ഷകസംരംഭകര്‍ക്ക് വോട്ട് ചെയ്യണം : കെ.സി.ബി.സി ആഹ്വാനം
തെരഞ്ഞെടുപ്പില്‍ നിലപാട് വ്യക്തമാക്കികൊണ്ട് കെ.സിബിസി . കര്‍ഷകരെ സംരക്ഷിക്കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്നും മനുഷ്യരെ അവഗണിച്ച് ഭൂമിയെ സംരക്ഷിക്കുന്ന നയം തിരുത്തണമെന്നും അലര്‍ ആവശ്യപ്പെട്ടു. കേന്ദ്രത്തില്‍ മതേതരത്വം സംരക്ഷിക്കുന്ന സര്‍ക്കാര്‍ വരണമെന്നും മാര്‍ച്ച് 9ന് വായിക്കാനുള്ള ഇടയലേഖനം ആവശ്യപ്പെട്ടു.
കേരള കത്തോലിക്ക മെത്രാന്‍ സമിതി ഇടയലേഖനം പുറത്തിറക്കിയിരിക്കുന്നത് പൊതു തെരഞ്ഞെടുപ്പില്‍ വിശ്വാസികള്‍ സ്വീകരിക്കേണ്ട നിലപാട് വ്യക്തമാക്കി കൊണ്ടാണ് . പ്രധാനമായും ഏഴ് കാര്യങ്ങളാണ് ഉന്നയിക്കുന്നത് .
മനുഷ്യരെ അവഗണിച്ച് ഭൂമി, പശ്ചിമ ഘട്ടത്തിലെ മേഖലകളില്‍ താമസിക്കുന്ന കര്‍ഷകര്‍ക്ക് സമാധാനം ഉറപ്പുവരുത്തുക, സസ്യജന്തു ജാലങ്ങള്‍ക്ക് പ്രാധാന്യം നല്‍കുന്ന നയം തിരുത്തുക, തീരദേശ മത്സ്യത്തൊഴിലാളികളുടെ ആശങ്കകള്‍ പരിഹരിക്കുക, ഗോത്രവിഭാഗങ്ങള്‍ക്ക് ഭൂമി, ജലം,വനം എന്നിവയ്‌ക്ക് മേലുള്ള അവകാശം സംരക്ഷിക്കുക, കടലോരത്തും മലയോരത്തും അധിവസിക്കുന്ന ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുക, കേന്ദ്രത്തില്‍ മതേതരത്വത്തിനും ന്യൂനപക്ഷങ്ങള്‍ക്കും പ്രാധാന്യം നല്‍കുന്നവരെ പിന്തുണയ്‌ക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇടയലേഖനത്തില്‍ മുഖ്യമായും പറയുന്നത് .
ഈ ഇടയലേഖനം തയ്യാറാക്കിയിരിക്കുന്നത് കെസിബിസിക്കുവേണ്ടി കര്‍ദ്ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമ്മിസ് ബാവയാണ് .
https://www.facebook.com/Malayalivartha