കൂടെ കിടന്നവര്‍ക്കും രാപ്പനി അറിഞ്ഞവര്‍ക്കും സരിതയുടെ താക്കീത്! ഞാന്‍ നഗരത്തിലുണ്ട്
സരിത പിരിച്ചു തുടങ്ങി. എറണാകുളം കാക്കനാട്ട് ഒരു അഭിഭാഷകയുടെ വീട്ടില്‍ താമസിച്ചാണ് സംസ്ഥാനത്തൊട്ടാകെ പിരിവു തുടങ്ങിയത്. രണ്ടു ദിവസത്തിനകം മാധ്യമങ്ങളെ കാണുമെന്നാണ് മുന്നറിയിപ്പ്. കൂടെ കിടന്നവരും രാപ്പനി അറിഞ്ഞവരും സരിതയെ ബന്ധപ്പെടാറുണ്ട്. സരിതയെ കിട്ടാത്തവര്‍ക്ക് അമ്മയെ ബന്ധപ്പെടാം. അമ്മയെ കിട്ടാത്തവര്‍ക്ക് അഭിഭാഷകനായ ഫെനിയെ ബന്ധപ്പെടാം. എന്നാലും ഫെനിയില്‍ സരിതക്ക് അത്ര വിശ്വാസം പോരാ. അമ്മയെയോ തന്നെയോ ബന്ധപ്പെട്ടാല്‍ മതിയെന്നാണ് ഫോണ്‍ ചെയ്യുന്നവരോടുള്ള സരിതമൊഴി.
ഇതിനിടയില്‍ സരിതക്ക് പിന്നാലെ ഇന്റലിജന്‍സുകാര്‍ തയ്യാറായി നില്‍പുണ്ട്. സരിതയുടെ ഓരോ നീക്കങ്ങളും സൂക്ഷ്‌മതയോടെ നിരീക്ഷിക്കണമെന്നാണ് രമേശ് ചെന്നിത്തല സേനക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. സരിതക്കും ഫെനിക്കും അമ്മക്കും വരുന്ന ഫോണ്‍ കോളുകള്‍ക്ക് പിന്നാലെയും പോലീസിന്റെ കഴുകന്‍ കണ്ണുകളുണ്ട്. ഇതിനു പിന്നില്‍ രമേശിന് വ്യക്തമായ ഒരജണ്ടയുണ്ട് . സരിത കേസില്‍ ആരൊക്കെയാണ് കളങ്കിതരെന്ന് അറിയാനുള്ള കൗതുകം.
താന്‍ നഗരത്തിലുണ്ടെന്ന് അറിഞ്ഞിട്ടും തന്നെ കാണാതെ നടക്കുന്ന വിദ്വാന്‍മാരുടെ വിവരങ്ങളും സരിത ശേഖരിക്കുന്നുണ്ട്. സമ്പതത്#ു കാലത്തു തൈ പത്തു വച്ചാല്‍ ആപത്തുകാലത്ത് തുണയ്‌ക്കുമെന്ന് പഴഞ്ചൊല്ല് തന്നെയാണ് സരിതയെ മുന്നോട്ട് നയിക്കുന്നത്.
തനിക്ക് പരിചയമുളളവരും തന്നെ വിളിച്ചിട്ടുള്ളവരും താന്‍ വിളിച്ചിട്ടുള്ളവരുമായ എല്ലാ നേതാക്കളെയും സരിതയോ അവരുടെ അടുപ്പക്കാരോ വിളിക്കുന്നുണ്ട്. നഗരത്തില്‍ സരിതയുണ്ടെന്ന് സന്ദേശം കൈമാറും. സരിതക്ക് കോടികണക്കിന് രൂപയുടെ കടമുണ്ടെന്നും പറയും. എന്നിട്ടും മിണ്ടാട്ടമില്ലെങ്കില്‍ സരിത വൈകാതെ മാധ്യമങ്ങളെ കാണുന്നുണ്ടെന്ന സന്ദേശം കൈമാറും. ഇതിലും വീണില്ലെങ്കില്‍ ആത്മഹത്യക്ക് കയറുമായി ഒരുങ്ങിക്കോളൂ എന്ന വ്യക്തമായ സന്ദേശം നല്‍കും. അതോടെ പണമില്ലാത്തവര്‍ പലിശക്കു കടം വാങ്ങി സരിതയെ കാണും. ഇതിനിടയില്‍ ഫെനി ബാലകൃഷ്‌ണന്‍ നേരിട്ടു ചില ഓപ്പറേഷനുകള്‍ നടത്തുന്നുണ്ട്. അത് സ്വന്തം നിലനില്‍പിനു വേണ്ടിയാണ്.
സരിതക്ക് മാധ്യമങ്ങളെ കാണാന്‍ ആഗ്രഹമുണ്ടെങ്കിലും നിയമോപദേശം കിട്ടിയിട്ടില്ലത്രേ. മാധ്യമങ്ങളെ കാണാന്‍ എന്തിനാണ് നിയമോപദേശം എന്ന് മനസിലാവുന്നില്ല. കോടി കണക്കിന് രൂപയാണ് സരിത ഇതിനകം പലര്‍ക്കും കൊടുത്തു തീര്‍ത്തത് . ഇതിനുള്ള പണം എവിടെന്ന് കിട്ടിയെന്ന് അന്വേഷിക്കണമെന്ന അച്യുതാനന്ദന്റെ കത്ത് ഇതിനകം പോലീസ് ഹെഡ്‌കോര്‍ട്ടേഴ്‌സിലുളഅള ചവറ്റുകൊട്ടയില്‍ വിശ്രമം തുടങ്ങി കഴിഞ്ഞു. സരിതക്ക് കടം തീര്‍ക്കാന്‍ പണം എവിടെ നിന്ന് കിട്ടിയെന്ന് അന്വേഷിക്കാന്‍ സമയമില്ലെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
സരിതയുടെ സമയം എന്ന പേരില്‍ ഒരു സിനിമ ഉടന്‍ പ്രതീക്ഷിക്കാം.
https://www.facebook.com/Malayalivartha