കേരളത്തിലും ഇനി മരുന്നു പരീക്ഷണം; 7 വര്‍ഷത്തിനിടെ മരിച്ചവര്‍ 2644
മനുഷ്യരെ മൃഗങ്ങളെപോലെ മരുന്നുപരീക്ഷണത്തിന് വേധയമാക്കുന്ന പ്രവണതക്ക് കേരളത്തിലും അംഗീകാരം. തിരഞ്ഞെടുപ്പ് ചൂടിനിടയില്‍ ആരോരുമറിയാതെയാണ് മരുന്നു പരീക്ഷണത്തിന് നിയമപ്രാബല്യം നല്‍കിയിരിക്കുന്നത്. മന്ത്രിസഭായോഗമാണ് അംഗീകാരം നല്‍കിയിരിക്കുന്നത്. സംസ്ഥാനത്ത് മരുന്ന് പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങല്‍ക്ക് ഇനി അംഗീകാരം ലഭിക്കും.
കേരളത്തിലും അനധികൃത മരുന്ന് പരീക്ഷണം നടക്കുന്നുണ്ടെന്ന ആരോപണം വ്യാപകമായതോടെയാണ് മരുന്നു പരീക്ഷണം നടത്തുന്ന സ്ഥാപനങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. 2005-മുതല്‍ 2012 വരെ മരുന്നു പരീക്ഷണത്തില്‍ 2644 പേര്‍ മരിച്ചതായി കേന്ദ്രാരോഗ്യ മന്ത്രാലയം സുപ്രീം കോടതിയെ അറിയിച്ചിരുന്നു. അനധികൃത മരുന്നുപരീക്ഷണങ്ങള്‍ എവിടെയൊക്കെ നടക്കുന്നു എന്നറിയാനുളള വഴി പോലും സര്‍ക്കാരിന്റെ കൈയിലില്ല. നിരക്ഷരരെയും പാവങ്ങളെയുമാണ് മരുന്നു പരീക്ഷണത്തിന് ഉപയോഗിക്കുന്നത്. തങ്ങള്‍ പരീക്ഷണത്തിന് വിധേയരാവുന്നു എന്ന അറിവ് ഇരകള്‍ക്ക് ഉണ്ടാകാറില്ല. ഇത് സംബന്ധിച്ച് ആരോപണം ഉയര്‍ന്നപ്പോള്‍ മരിക്കാന്‍ പോകുന്നവരില്‍ മരുന്നു പരീക്ഷണം നടത്തുന്നതില്‍ എന്താണ് തെറ്റെന്ന് പ്രശസ്‌തരായ ഡോക്‌ടര്‍മാര്‍ പോലും ചോദിച്ചു. മരുന്ന് പരീക്ഷണം നടത്താന്‍ മരുന്നു കമ്പനികള്‍ ഡോക്‌ടര്‍മാര്‍ക്ക് കിമ്പളം നല്‍കാറുണ്ടെന്ന് പരാതിയുണ്ട്. അമൃത ആശുപത്രി, തിരുവനന്തപുരത്തെ ഡോ.ജ്യോതിദേവ് കേശവദേവ് പ്രമേഹാശുപത്രി തുടങ്ങിയവര്‍ മരുന്നു പരീക്ഷണം നടത്തുന്നതായി ആരോപണം ഉയര്‍ന്നിരുന്നു. ഡ്രഗ്‌സ് കണ്‍ട്രോളറെയാണ് പുതിയ സംവിധാനത്തിന് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരിക്കുന്നത്. അനധികൃത പരീക്ഷണങ്ങളെ കുറിച്ച് ഡോ.വി.എന്‍ രാജശേഖരന്‍പിളള കമ്മറ്റി നടത്തിയ പഠനങ്ങളെ തുടര്‍ന്നാണ് സര്‍ക്കാര്‍ തീരുമാനമെടുത്തത്.
എന്നാല്‍ രജിസ്‌ട്രേഷന്‍ നല്‍കാനുളള സര്‍ക്കാര്‍ നീക്കം അനാവശ്യ പ്രവണതകള്‍ തടയുമെന്നും ഒരഭിപ്രായമുണ്ട്. അതേസമയം ഉദ്യോഗസ്ഥലോപിയുടെ പിടിയില്‍ നിന്നും സര്‍ക്കാര്‍ നീക്കം പാളുമോ എന്നും സംശയിക്കുന്നവരുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha