മാതൃത്വത്തിന് വില വെറും 100 രൂപ, അടിമാലിയില്‍ അമ്മ 14 വയസുള്ള സ്വന്തം മകളെ വിറ്റത് 100 രൂപയ്ക്ക്
ലോകത്തിന്റെ ഈ അവസ്ഥയില്‍ സ്വയം വിലപിക്കുകയല്ലാതെ എന്ത് ചെയ്യാന്‍ കഴിയും. ഇടുക്കിയിലെ ഈ സംഭവം വിരല്‍ ചൂണ്ടുന്നത് അതാണ്. അടിമാലിയില്‍ അമ്മ മകളെ വിറ്റത് വെറും നൂറ് രൂപയ്ക്ക്. അച്ഛനുള്‍പ്പെടെ ആരോട് പറഞ്ഞാലും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി രണ്ട് വര്‍ഷം പെണ്‍കുട്ടിയെ പലര്‍ക്കായി കാഴ്ചവെച്ചു. ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോഴാണ് മകളെ ടൂറിന് കൊണ്ട് പോകാനെന്ന വ്യാജേന കുട്ടിയെ വിറ്റത്. തുടര്‍ന്ന് പല സ്ഥലങ്ങളില്‍ മകളെ കൊണ്ട് പോയി വിറ്റു. 100 രൂപ മുതല്‍ 2000 രൂപ വരെ പലരില്‍ നിന്നായി അമ്മ കൈപ്പറ്റി.
https://www.facebook.com/Malayalivartha