പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ തീരുമാനിച്ചു
പരിയാരം മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് സര്‍ക്കാര്‍ മേഖലയിലുള്ള മെഡിക്കല്‍ കോളേജി ആകുന്നതോടെ എം.ബി.ബി.എസ് പഠനത്തിന് നൂറു മേരിറ്റ് സീറ്റ് ഉറപ്പാകും. സര്‍ക്കാര്‍ ഇത് ഏറ്റെടുക്കുന്നത് 498 കോടിയുടെ ബാദ്ധ്യത ഉള്‍പ്പെടെയാണെന്ന് മുഖ്യമന്ത്രി യോഗത്തിനുശേഷം പറഞ്ഞു.
ഹൈക്കോടതിയില്‍ കേസുള്ളതിനാല്‍ കോടതിയുടെ അനുമതിയോടെയാകും ഏറ്റെടുക്കല്‍ നടക്കുക. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജികളുടെ സ്റ്റാഫ് പാറ്റേണ്‍ അനുസരിച്ചുള്‌ള ജീവനക്കാരാകും ഇവിടെയുണ്ടാകുക ബാക്കിയുള്ളവര്‍ പുറത്തു പോകേണ്ടിവരും.
വലിയ ബാദ്ധ്യത സഹിച്ചും ഇത് ഏറ്റെടുക്കുന്നത് ആരോഗ്യമേഖലയില്‍ മലബാറിന്റെ വികസനത്തിന് മെഡിക്കല്‍ കോളേജ് അത്യാവശ്യമായതുകൊണ്ടാണ് . വിവിധ പദ്ധതികളിലായി, കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സഹായം മെഡിക്കല്‍ കോളേജില്‍ എത്തും. ഇപ്പോള്‍ 1200 കിടക്കകളുള്ള സൗകര്യമാണുള്ളത്. ബാദ്ധ്യത കൂടുതലുണ്ടെങ്കിലും അതില്‍ കൂടുതല്‍ സ്വത്ത് പരിയാരം മെഡിക്കല്‍ കോളേജിനുണ്ട് . ഇതിനോടനുബന്ധിച്ചുള്ള ഡെന്റല്‍ കോളേജ്, ഫാര്‍മസി കോളേജ്, ഹൃദയാലയം, നഴ്‌സിംഗ് കോളേജ്, പരിയാരം പബ്‌ളിക് സ്‌കൂള്‍ എന്നിവയെല്ലാം സര്‍ക്കിരിന്റെ കീഴില്‍ വരും.
https://www.facebook.com/Malayalivartha