കാസര്‍കോട് ഉള്‍പ്പെടെ മൂന്ന് കേന്ദ്രങ്ങളില്‍ പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷ
പി.എസ്.സി ഓണ്‍ലൈന്‍ പരീക്ഷയ്‌ക്കായി കാസര്‍കോട് ഉള്‍പ്പെടെ മൂന്നു കേന്ദ്രങ്ങള്‍ സജ്ജമാക്കുന്നു. പത്തനംതിട്ടയും കൊച്ചിയുമാണ് മറ്റ് രണ്ട് കേന്ദ്രങ്ങള്‍. മാര്‍ച്ച് 31 ആകുമ്പോഴേക്കും മൂന്ന് കേന്ദ്രങ്ങളും സജ്ജമാകുമെന്ന് പി.എസ് .സി ചെയര്‍മാന്‍ ഡോ. കെ.എസ് . രാധാകൃഷ്‌ണന്‍ പറഞ്ഞു.
സാങ്കേതിക പരിജ്ഞാനമുള്ളതും ഉദ്യോഗാര്‍ത്ഥികള്‍ കുറവായതുമായ ഉയര്‍ന്ന തസ്‌തികകള്‍ക്കാണ് ഓണ്‍ലൈന്‍ പരീക്ഷ. ഏതെല്ലാം പരീക്ഷകള്‍ ഈ മൂന്നു കേന്ദ്രങ്ങളില്‍ നടത്താനാവുമെന്ന് പി.എസ് . സി തീരുമാനിക്കും. വേറെ ഏതെല്ലാം തസ്‌തികകള്‍ക്ക് ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ പ്രായോഗികമാക്കാന്‍ കഴിയുമെന്നും പി.എസ്.സി ആലോചിക്കുന്നുണ്ട് .
https://www.facebook.com/Malayalivartha