എസ്.എ.ടി ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ കുട്ടികളില്ലാത്ത ദമ്പതിമാരുടെ പ്രവാഹം
ഒരു കുഞ്ഞിക്കാലു കാണാന്‍ ഭാഗ്യമില്ലാത്ത ദമ്പതികള്‍ക്ക് പ്രതീക്ഷയുടെ പ്രകാശം പരത്തുകയാണ് തിരുവനന്തപുരത്തെ എസ്.എ.ടി ആശുപത്രിയിലെ ഇന്‍ഫെര്‍ട്ടിലിറ്റി ക്ലിനിക്ക് . വയനാട് , കാസര്‍കോട് , കോഴിക്കോട് തുടങ്ങിയ ദൂരസ്ഥലങ്ങളില്‍ നിന്നുള്ള ദമ്പതിമാര്‍ ഇവിടെ ബുക്ക് ചെയ്‌ത് കാത്തിരിക്കുകയാണ് . ആഗസ്റ്റ് വരെ ബുക്കിംഗ് ആയി കഴിഞ്ഞു.
ഐ.വി.എഫ് ചികിത്സയിലൂടെ ഇരട്ടക്കുട്ടികളുള്‍പ്പെടെ ജനിച്ചതോടെയാണ് ഈ ക്ലിനിക്ക് പ്രശസ്‌തിയാര്‍ജ്ജിച്ചതും തിരക്കേറിയതും.
ആദ്യമൊക്കെ ഒന്നോ രണ്ടോ വനിതകളാണ് വന്നിരുന്നത് . ഇപ്പോഴാകട്ടെ ദിവസവും 20 പേരെങ്കിലും കാണും.40 പേര്‍ എത്തിയ ദിവസങ്ങളുമുണ്ട് . അത്രയും പേരെ നോക്കാനുള്ള സൗകര്യം ഇവിടെയില്ല. ഡോ.ഷീല ബാലകൃഷ്‌ണനാണ് ഈ ക്ലിനിക്കിന്റെ ചുമതലയേറ്റിരിക്കുന്നത് . ഫാറം പൂരിപ്പിച്ച് വാങ്ങി തീയതി അവര്‍ക്ക് കൊടുക്കുകയാണ് പതിവ് .
https://www.facebook.com/Malayalivartha