അര്‍ഹതയില്ലാത്ത ബി.പി.എല്‍ കാര്‍ഡുടമകള്‍ക്കെതിരെ കര്‍ശന നടപടി
അര്‍ഹതയില്ലാത്ത ബി.പി.എല്‍ കാര്‍ഡ് കൈവശം വയ്‌ക്കുന്നതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. അനര്‍ഹമായി റേഷന്‍ കൈപ്പറ്റുന്നവരുടെ കാര്‍ഡുകള്‍ റദ്ദാക്കി നഷ്‌ടപരിഹാരം ഈടാക്കും. ബി.പി.എല്‍ കാര്‍ഡുകാരായ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടിക്ക് ജില്ലാകളക്‌ടര്‍മാരെ ചുമതലപ്പെടുത്തും.
സര്‍ക്കാര്‍ ജീവനക്കാര്‍ സ്വയം റേഷന്‍ കാര്‍ഡുകള്‍ തിരിച്ചേല്‌പിച്ചാല്‍ ശിക്ഷാനടപടിയില്‍ നിന്ന് ഒഴിവാക്കും. അനര്‍ഹരെ കണ്ടെത്താന്‍ സിവില്‍ സപ്ലൈസ് വകുപ്പ് പ്രത്യേക സംഘങ്ങളെ നിയോഗിക്കാം.
40,000 ബി.പി.എല്‍ കാര്‍ഡുടമകള്‍ സ്വയം എ.പി.എല്‍ വിഭാഗത്തിലേക്ക് മാറിയെന്നും മന്ത്രി പത്രക്കുറിപ്പില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha