അത്യാഹിത മുന്നറിയിപ്പിനായി ആശുപത്രികളില്‍ കോഡ് ബ്ലൂ വരുന്നു
ആശുപത്രികളില്‍ കോഡ് ബ്ലൂ ... റൂം നമ്പര്‍ 5 ആശുപത്രികളില്‍ ഇങ്ങനെ മൈക്കിലൂടെ വിളിച്ചു പറയുന്നത് കേട്ടാല്‍ ഉത്‌കണ്‌ഠപ്പെടേണ്ട. അഞ്ചാം നമ്പര്‍ മുറിയിലെ രോഗിക്ക് തീവ്രപരിചരണം ആവശ്യമാണെന്നുള്ള മുന്നറിയിപ്പാണ് . കോഡ് ബ്ലൂ കേട്ടാലുടന്‍ ഡോക്‌ടറും നഴ്‌സുമടങ്ങുന്ന സംഘം ജീവന്‍രക്ഷാ ഉപകരണങ്ങളുമായി ഓടിയെത്തണം. ലിഫ്‌റ്റ് ഓപ്പറേറ്ററും അറ്റന്‍ഡറും സ്‌ട്രച്‌റുമായി നഴ്‌സിങ് അസിസ്റ്റന്റുമൊക്കെ സജ്ജരാകണം. ഈ സമയത്ത് മറ്റഉള്ളവര്‍ ആശുപത്രിയിലെ ലിഫ്‌റ്റ് ഉപയോഗിക്കാന്‍ പാടില്ല.
സര്‍ക്കരാ#്# ആശുപത്രികളിലും മറ്റു ദേശീയ നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതോടെ നടപ്പാവുന്ന കോഡ് ബ്‌ളൂവിന്റെ മാര്‍ഗനിര്‍ദേശം ആരോഗ്യ വകുപ്പ് പുറത്തിറക്കി. അമേരിക്കന്‍ ഹാര്‍ട്ട് അസോസിയേഷന്‍ പോലെയുള്ള സംഘടനകളെ മാതൃകയാക്കിയാണ് ആരോഗ്യ വകുപ്പും മാര്‍ഗ നിര്‍ദേശം തയ്യാറാക്കിയിട്ടുള്ളത് .
ആരോഗ്യ രംഗത്ത് കോഡ് ബ്ലൂ മുന്നറിയിപ്പ് രാജ്യാന്തര തലത്തില്‍ അംഗീകരിക്കപ്പെട്ടതാണ് . എന്‍.എ.ബി. എച്ച് അംഗീകാരം നേടിയ സര്‍ക്കാര്‍ ആശുപത്രികളില്‍ കോഡ് ബ്‌ളൂ പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിഷ്‌കര്‍ഷിച്ചിട്ടുണ്ട് .
കോഡ് ബ്ലൂ കേട്ടാല്‍ ഡ്യൂട്ടി ഡോക്‌ടര്‍ , പരിശീലനം നേടിയ ഡോക്‌ടര്‍മാര്‍ , നഴ്‌സിങ് സൂപ്പര്‍വൈസര്‍ , നഴ്‌സിങ് അസിസ്റ്റന്റ് , ഇ.സി.ജി ടെക്‌നീഷ്യന്‍ തുടങ്ങിയവരും ജീവന്‍ രക്ഷാമരുന്നുകളുമായി ക്രാഷ് കാര്‍ട്ട് സംഘവും സ്ഥലത്ത് ഓടിയെത്തണം. ആവശ്യമായ വൈദ്യസഹായം നല്‍കി സാധാരണ നിലയിലേക്ക് മടങ്ങുമെന്നുറപ്പായാല്‍ ഐ.സി.യുവിലേക്ക് മാറ്റുകയും തുടര്‍ ചികിത്സ ലഭിക്കുകയും വേണം . തീവ്ര പരിചരണം ആവശ്യമുള്ള രോഗി ഏത് ഭാഗത്തെന്ന് മൂന്നു പ്രാവശ്യം വിളിച്ചു പറയണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത് .
ഓപ്പറേഷന്‍ തിയേറ്റര്‍ , അത്യാഹിത വിഭാഗം , പ്രസവ മുറി, മറ്റത്യാവശ്യ സ്ഥങ്ങളിലും ക്രാഷ് കാര്‍ട്ടും മറ്റ് ജീവന്‍ രക്ഷാ ഉപകരണങ്ങളും സൂക്ഷിച്ചിരിക്കുകയും വേണം ആശുപത്രിയിലുള്ളവരെ ബന്ധപ്പെടുത്തി കോഡ് ബ്ലൂ സമിതികള്‍ ഉണ്ടാക്കുകയും വേണം.
https://www.facebook.com/Malayalivartha