കെ.എസ്.ആര്‍ .ടി.സി ബസ് സമരം ഇന്ന് അര്‍ധരാത്രി മുതല്‍
കെ.എസ് .ആര്‍.ടി സി ആഹ്വാനം ചെയ്‌ത പണിമുടക്ക് ഇന്ന് അര്‍ധരാത്രി മുതല്‍ നാളെ അര്‍ധരാത്രി വരെ . രജിസ്റ്റര്‍ ചെയ്‌ത എല്ലാ യൂണിയനുകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ് സര്‍വീസുകള്‍ പൂര്‍ണ്ണമായും മുടങ്ങാനിടയുണ്ട് .
സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക , പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക , കെ.എസ് .ആര്‍ .ടി. സി രക്ഷാ പാക്കേജിലെ തൊഴിലാളി വിരുദ്ധ നിര്‍ദേശങ്ങള്‍ പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു സമരം. ബുധനാഴ്‌ച സംഘടനാ നേതാക്കളുമായി മന്ത്രി തിരുവഞ്ചൂര്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. എല്ലാ സംഘടനകളും പണിമുടക്കിലേര്‍പ്പെടുന്നതിനാല്‍ ബദല്‍ സംവിധാനങ്ങളൊന്നും കോര്‍പ്പറേഷന്‍ ഒരുക്കിയിട്ടില്ല.
https://www.facebook.com/Malayalivartha