കുട്ടികളില്‍ 75% പുകവലിക്കാര്‍ : ചീയേഴ്‌സ് പറയുമ്പോള്‍ സൂക്ഷിക്കുക : രണ്ടു കണ്ണുകള്‍ പിന്നാലെ
സംസ്ഥാനത്തെ 75 ശതമാനം വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗിക്കുന്നതായി സര്‍വേ. സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ പുകയില ഉപയോഗിക്കുന്നത് തടയാന്‍ കര്‍ശന പരിശോധനകള്‍ ഏര്‍പ്പെടുത്തണമെന്ന് വിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ക്ക് സമീപത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ പുകയില വില്‍ക്കുന്നുണ്ടോ എന്ന് കര്‍ശനമായി നിരീക്ഷിക്കാനും വിദ്യാഭ്യാസ വകുപ്പ് പോലീസിനും നിര്‍ദ്ദേശം നല്‍കി.
അഞ്ചിനും പതിനെട്ടിനുമിടയില്‍ പ്രായമുള്ളവര്‍ പുകയില ഉപയോഗിക്കുന്നത് വര്‍ദ്ധിക്കുന്നതായാണ് സര്‍വേ ഫലം വെളിപ്പെടുത്തുന്നത് . സ്‌കൂളുകള്‍ക്ക് സമീപമുള്ള വാണിജ്യ കേന്ദ്രങ്ങളില്‍ നിന്നു തന്നെയാണ് സിഗററ്റും മറ്റ് പുകയില ഉല്‌പന്നങ്ങളഉം വിദ്യാര്‍ത്ഥികള്‍ വാങ്ങുന്നത് . ഇത്തരത്തില്‍ കച്ചവടം നടത്തുന്ന സ്ഥാപനയുടമകള്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കണമെന്നാണ് നിയമമെങ്കിലും പലപ്പോഴും പോലീസിന് അതിന് കഴിയാറില്ല. വ്യാപകമായ പരിശോധനകള്‍ നടത്തണമെന്ന് നിര്‍ദ്ദേശങ്ങള്‍ ലഭിക്കാറുണ്ടെങ്കിലും പോലീസ് മേധാവികള്‍ അത് അവഗണിക്കാറാണ് പതിവ്. പോലീസും അധ്യാരപകരും രക്ഷകര്‍ത്താക്കളുമടങ്ങിയ നിരീക്ഷണസമിതികള്‍ സ്‌കൂള്‍ തലത്തില്‍ രൂപീകരിക്കണമെന്ന് നിയമമുണ്ടെങ്കിലും പലപ്പോഴും അവ കടലാസില്‍ ഒരുങ്ങുന്നു.
സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ബിവറേജസ് ഔട്ട്‌ലെറ്റില്‍ നിന്നും മദ്യം വാങ്ങുന്ന രംഗം ഒരു ചാനല്‍ സംപ്രേക്ഷണം ചെയ്‌തിട്ട് അധികനാളാവുന്നില്ല യാതൊരു നടപടിയും ഇതിനെതിരം സ്വീകരിക്കപ്പെട്ടില്ല. മദ്യപിക്കുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ എണ്ണത്തില്‍ കുറവും ഉണ്ടായിട്ടില്ല,
പുകയിലയും മദ്യവും കുറ്റകൃത്യങ്ങളിലേക്കുള്ള വാതിലാണെന്ന് നോഡല്‍ ഓഫീസറും സി ഐ.ജിയുമായ പി. വിജയന്‍ പറഞ്ഞു. മദ്യവും പുകയിലയും കേരളത്തില്‍ നിരോധിത വസ്‌തുക്കളല്ലെങ്കിലും ഇത്തരം സാധനങ്ങള്‍ കുറ്റകൃത്യങ്ങളിലേക്ക് നയിക്കും. 119 കുട്ടികള്‍ക്കിടയില്‍ നടത്തിയ സര്‍വേയിലാണ് 75% പേരും പുകയില ഉപയോഗിക്കുന്നതായി തെളിഞ്ഞത് . കേരളത്തെ സംബന്ധിച്ചിടത്തോളം ഞെട്ടിക്കുന്ന കണക്കാണ് ഇത് .
വീട്ടിലും നാട്ടിലും മദ്യത്തിനും പുകയിലക്കും ലഭിക്കുന്ന സ്വീകരണമാണ് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരിയിലേക്കുള്ള കവാടമാകുന്നത് . പലപ്പോഴും മദ്യപിക്കുന്ന പിതാക്കന്മാര്‍ കുട്ടികള്‍ക്ക് മോഡലായി തീരാറുണ്ടെന്നും സര്‍വേ പറയുന്നു. അതിനാല്‍ വീടിനുള്ളില്‍ ചീയേഴ്‌സ് പറയുമ്പോഴും പുകയൂതി കളിക്കുമ്പോഴും രണ്ട് കണ്ണുകള്‍ നിങ്ങളെ പിന്തുടരുന്നുണ്ടെന്ന് അറിയുക.
https://www.facebook.com/Malayalivartha