ജീവനക്കാര്‍ കോണ്‍ഗ്രസ് വിടും മാണി ജയിച്ചു ; ചാണ്ടി തോറ്റു
ധനമന്ത്രി അനുകൂല തീരുമാനമെടുത്തിട്ടും സെക്ഷന്‍ ഓഫീസര്‍ മുതല്‍ താഴോട്ടുള്ള ഉദ്യോഗസ്ഥരുടെ ശമ്പള അനോമലി പരിഹരിക്കാനുള്ള ഫയല്‍ ഫയല്‍ തള്ളിയ മന്ത്രിസഭയുടെ നടപടി ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷത്തിന് ഇടയാക്കി. സെക്രട്ടറിയേറ്റിലും മറ്റ് സ്ഥാപനങ്ങളിലുമായി ആയിരക്കണക്കിന് ഉദ്യോഗസ്ഥര്‍ക്ക് പ്രയോജനം ലഭിക്കുമായിരുന്ന അനോമലി പരിഹരിക്കലിന് തുരങ്കം വച്ചത് സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടനയും മുഖ്യമന്ത്രിയുടെ ഓഫീസും ചേര്‍ന്നാണ്. കോണ്‍ഗ്രസ് സംഘടനയില്‍ അംഗങ്ങളായിട്ടുള്ള കീഴുദ്യോഗസ്ഥര്‍ സംഘടന വിടാനും ഒരുങ്ങുന്നു.
ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ നിലവില്‍ വന്ന ശേഷം അനോമലി ഫയലുകള്‍ പരിശോധിക്കാനാവില്ലെന്ന് നിലപാടാണ് മുഖ്യമന്ത്രി എടുത്തത് . എന്നാല്‍ മുഖ്യമന്ത്രി ഫയല്‍ പാസാക്കുന്നതിന് അനുകൂലമായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഓഫീസ് ഫയലിന് പിന്നാലെ ചെന്ന് പാരവയ്‌ക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥര്‍ പറയുന്നു. സെക്രട്ടേറിയറ്റിലെ കോണ്‍ഗ്രസ് സംഘടനാ നേതാക്കള്‍ക്കെതിരെ ജീവനക്കാര്‍ കൈയ്യാങ്കളിയയുടെ വക്കത്തെത്തി.
എന്നാല്‍ മുഖ്യമന്ത്രിയുടെ തീരുമാനം ഫലത്തില്‍ ഗുണം ചെയ്‌തത് ധനമന്ത്രി കെ.എം. മാണിക്കാണ്. മാണി ആദ്യം തള്ളിയ ഫയലാണ് ഇത്. എന്നാല്‍ രണ്ടാമത് ഫയല്‍ വിളിച്ചു വരുത്തി അംഗീകരിക്കുകയായിരുന്നു. താന്‍ അനുകൂല നിലപാട് എടുത്തതായി അദ്ദേഹം ജീവനക്കാരുടെ പ്രതിനിധികളെ അറിയിക്കുകയും ചെയ്‌തു. ധനമന്ത്രിയുടെ നിര്‍ദ്ദേശാനുസരണം പ്രൊപ്പോസല്‍ തയ്യാറാക്കിയ ചീഫ്‌സെക്രട്ടറിയും ജീവനക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത് .
ഫലത്തില്‍ ധനവകുപ്പിന്റെ ചുമതലയുള്ള മുതിര്‍ന്ന മന്ത്രിയെയും ചീഫ് സെക്രട്ടറിയെയുമാണ് മന്ത്രിസഭ തള്ളിയത്. ഫയലിനോട് വിയോജിക്കാന്‍ മുഖ്യമന്ത്രി ആദ്യം തീരുമാനിച്ചെങ്കിലും ചിലരുടെ ഉപദേശ പ്രകാരം മന്ത്രിസഭായോഗത്തിലേക്ക് സമര്‍പ്പിക്കുകയായിരുന്നു. ഇക്കാര്യം മലയാളി വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്‌തിരുന്നു. മന്ത്രിസഭായോഗത്തിന് മുന്നോടിയായി കൂടാറുള്ള കിച്ചന്‍ കാബിനറ്റ് ഫയല്‍ നിരസിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കെ.സി.ജോസഫ് അടക്കമുള്ള മന്ത്രിമാരാണ് കിച്ചന്‍ കാബിനറ്റിലെ അംഗങ്ങള്‍ . മന്ത്രിസഭാ യോഗത്തില്‍ ധനമന്ത്രി ചീഫ് സെക്രട്ടറിയുടെ പ്രൊപ്പോസലിനെ അനുകൂലിച്ചെങ്കിലും കമ്മീഷന്‍ പരിശോധിക്കട്ടെ എന്ന നിലപാട് കോണ്‍ഗ്രസ് മന്ത്രിമാര്‍ തീരുമാനിച്ചു. അതോടെ മാണി ന്യൂനപക്ഷമായി. അങ്ങനെ ഫയല്‍ മന്ത്രിസഭ തള്ളി.
മലയാളിവാര്‍ത്തയാണ് ശമ്പള അനോമലി പരിഹരിക്കാന്‍ ധനമന്ത്രി തീരുമാനിച്ചതായുള്ള വാര്‍ത്ത ആദ്യം പുറത്തു വിട്ടത്. അതോടെയാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയുടെ കൈയിലിരുന്ന ഫയല്‍ മുഖ്യമന്ത്രിക്ക് മുമ്പിലെത്തിച്ചത്.
ഇപ്പോഴുളള അനോമലി പരിഹരിക്കാത്ത പക്ഷം കമ്മീഷന്‍ തീരുമാനം കൂടുതല്‍ അനോമലികള്‍ക്കിടയാക്കും.
https://www.facebook.com/Malayalivartha