കേരളത്തില്‍ ഏപ്രില്‍ മൂന്നാം വാരം വോട്ടെടുപ്പ് : വിജ്ഞാപനം മാര്‍ച്ച് 4 നുശേഷം
ലോകസഭയിലേയ്‌ക്കുള്ള കേരളത്തിലെ വോട്ടെടുപ്പ് ഏപ്രില്‍ 21 നോ 22 നോ നടത്താന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ധാരണയിലായതായി സൂചന. വോട്ടെടുപ്പ് ആറു ഘട്ടങ്ങളിലായിട്ടാണ് നടക്കുന്നത് . കേരളത്തിലെ വോട്ടെടുപ്പ് രണ്ടാംഘട്ടത്തിലേക്കാണ് പരിഗണിക്കപ്പെടുന്നത് . വോട്ടെണ്ണല്‍ ഏപ്രിലില്‍ ആരംഭിച്ച് മെയ് പകുതിയോടെ പൂര്‍ത്തീകരിക്കാനാണ് നിശ്ചയിച്ചിട്ടുള്ളത്.
തിരഞ്ഞെടുപ്പ് സുരക്ഷ പരിഗണിച്ചായിരിക്കും അന്തിമ പ്രഖ്യാപനം നടത്തുക. പ്രാദേശികവും മതപരവുമായ ആഘോഷങ്ങള്‍ നടക്കുന്നത് ഒഴിവാക്കിയായിരിക്കും വോട്ടെടുപ്പ് തീയതി പ്രഖ്യാപിക്കുക. കൂടുതല്‍ സുരക്ഷ വേണ്ട സംസ്ഥാനങ്ങളില്‍ കൂടുതല്‍ അര്‍ദ്ധസൈനികരെ വിന്യസിക്കാനും വോട്ടെടുപ്പ് കഴിഞ്ഞാല്‍ അവരെ അടുത്ത സംസ്ഥാനത്തെത്തിക്കാന്‍ വേണ്ട സമയവും സംബന്ധിച്ച കാര്യങ്ങള്‍ ആഭ്യന്തര മന്ത്രാലയം കമ്മീഷന്റെ മുമ്പാകെ റിപ്പോര്‍ട്ട് നല്‌കിയിട്ടുണ്ട് . ഇതിന്റെയെല്ലാം അടിസ്ഥാനത്തിലായിരിക്കും ഓരോ സംസ്ഥാനത്തെയും വോട്ടെടുപ്പ്.
സേനാ വിന്യാസം അത്യാവശ്യമായ സംസ്ഥാനങ്ങളിലായിരിക്കും ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. താരതമ്യേന സേനയുടെ ആവശ്യം കുറഞ്ഞ സംസ്ഥാനങ്ങളില്‍ ഒന്നിടവിട്ടായിരിക്കും വോട്ടെടുപ്പ് നടത്തുക എന്ന രീതിയാണ് ആവിഷ്‌ക്കരിച്ചിട്ടുള്ളത്. വിജ്ഞാപനം മാര്‍ച്ച 4 നു ശേഷമുണ്ടാകും.തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുമ്പ് ഒരിക്കല്‍ കൂടി യോഗം ചേരും.
https://www.facebook.com/Malayalivartha