കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ സമരം : ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു
കെ.എസ്.ആര്‍ .ടി.സി ജീവനക്കാരുടെ 24 മണിക്കൂര്‍ പണിമുടക്ക് ആരംഭിച്ചു .വെള്ളിയാഴ്‌ച രാത്രി 12 മണിക്കാണ് പണിമുടക്ക് ആരംഭിച്ചത് . ഇന്ന് ജോലിക്ക് ഹാജരാകാത്ത ജീവനക്കാരുടെ അഭാവം ഡയസ്‌നോണ്‍ ആയി പരിഗണിക്കുമെന്ന് കോര്‍പ്പറേഷന്‍ എം.ഡി അറിയിച്ചു. സമരത്തെ തുടര്‍ന്ന് ദീര്‍ഘദൂര സര്‍വ്വീസുകള്‍ തടസ്സപ്പെട്ടു. എല്ലാ തൊഴിലാളി സംഘടനകളും പണിമുടക്കില്‍ ഏര്‍പ്പെടുന്നുണ്ട് .
പെന്‍ഷന്‍ കുടിശ്ശിക തീര്‍ക്കുക, സ്റ്റാറ്റിയൂട്ടറി പെന്‍ഷന്‍ സംരക്ഷിക്കുക, തൊഴിലാളി വിരുദ്ധ പുനരുദ്ധാരണ പാക്കേജ് പിന്‍വലിക്കുക, ദേശസാത്‌കൃത അന്തര്‍സംസ്ഥാന റൂട്ടുകള്‍ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.
പണിമുടക്ക് ദിവസം സിവില്‍ സര്‍ജന്റെ റാങ്കില്‍ കുറയാത്ത മെഡിക്കല്‍ ഓഫിസര്‍ നല്‍കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തലേ അവധി അനുവദിക്കുകയുള്ളൂ. അല്ലാതെ യാതൊരു അവധിയും നല്‍കുന്നല്ല.
https://www.facebook.com/Malayalivartha