ടി.പി.വധം : പാര്‍ട്ടിയില്‍ ഉടന്‍ ചര്‍ച്ച വേണമെന്ന് കാരാട്ടിനോട് വി.എസ്.
ടി.പി വധക്കേസില്‍ ഉടനെ പാര്‍ട്ടിയില്‍ ചര്‍ച്ച വേണമെന്ന് വി.എസ്. അച്യുതാനന്ദന്‍ പ്രകാശ് കാരാട്ടിനോട് ആവശ്യപ്പെട്ടു. കുറ്റം ചെയ്‌ത പാര്‍ട്ടിക്കര്‍ക്കെതിരെ നടപടി വേണമെന്ന് അദ്ദേഹം പറഞ്ഞു.
ടി.പി. കേസില്‍ പാര്‍ട്ടിക്കെതിരായ നിലപാടില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ് പ്രതിപക്ഷ നേതാവ് വി.എസ് .
അടിയന്തിരമായി പാര്‍ട്ടി ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് ടിപികേസെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും കാരാട്ടിനോട് ആവശ്യപ്പെട്ടു. കേന്ദ്ര കമ്മിറ്റി യോഗം ആരംഭിക്കുന്നതിനുമുമ്പ് എ.കെ.ജി ഭവനിലെത്തയാണ് ു വി.എസ് കാരാട്ടിനോട് പറഞ്ഞത്.
എന്നാല്‍ കേന്ദ്രകമ്മിറ്റിയില്‍ സംഘടനാ വിഷയങ്ങള്‍ പരിഗണിക്കേണ്ടെന്നും തെരഞ്ഞെടുപ്പു കാര്യങ്ങള്‍ മാത്രം ചര്‍ച്ച നടത്തിയാല്‍ മതിയെന്ന നിലപാടാണ് പോളിറ്റ് ബ്യൂറോ .യോഗം തീരുമാനിച്ചത് .
ടിപി വധക്കേസുമായി ബന്ധപ്പെട്ട് വി എസ് കേന്ദ്രനേതൃത്വത്തിന് കത്തയച്ചിരുന്നു.
ടി.പി കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്തയച്ച വിഎസിന്റെ നടപടി കേന്ദ്രനേതൃത്വം തള്ളിയിരുന്നു.
https://www.facebook.com/Malayalivartha