വിമാനയാത്രയ്‌ക്കിടെ ചികിത്സയ്‌ക്കായി നാട്ടിലേയ്‌ക്ക് വന്നയാള്‍ മരിച്ചു
അബുദാബിയില്‍ നിന്ന് ചികിത്സയ്‌ക്കായി നാട്ടിലേയ്‌ക്ക് വന്ന കൊല്ലം സ്വദേശി തൊളിക്കുഴിയില്‍ ഫിറോസ് (34) വിമാനത്തില്‍ വച്ച് മരമടഞ്ഞു. ഇന്ന് പുലര്‍ച്ചെ അഞ്ചരയ്‌ക്കായിരുന്നു സംഭവം.
പാന്‍ക്രിയാസ് എന്ന രോഗം ബാധിച്ച് അബുദാബിയില്‍ ഇയാള്‍ ചികിത്സയിലായിരുന്നു. നാട്ടിലെത്തിച്ച് വിദഗ്‌ദ്ധ ചികിത്സ നല്‌കാനായിരുന്നു ബന്ധുക്കള്‍ തീരുമാനിച്ചിരുന്നത്. ഫിറോസിനും പ്രതീക്ഷയുണ്ടായിരുന്നു . ഇതനുസരിച്ച് ആംബുലന്‍സുമായി വിമാനത്താവളത്തിന് പുറത്തു നില്‍ക്കുകയായിരുന്നു ബന്ധുക്കള്‍ .
പക്ഷെ പ്രതീക്ഷകളെല്ലാം വെടിഞ്ഞ് ഫിറോസ് വിമാനയാത്രയ്‌ക്കിടയില്‍ മരണമടഞ്ഞു. മൃതദേഹം സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് .
https://www.facebook.com/Malayalivartha