12 മണ്‌ഡലങ്ങളില്‍ ആം ആദ്‌മി മത്സരിക്കും : ആറിടത്ത് സ്ഥാനാര്‍ത്ഥികളായി
സംസ്ഥാനത്തെ പന്ത്രണ്ട് ലോക്‌സഭാ മണ്‌ഡലങ്ങളില്‍ ആം ആദ്‌മി മത്സരിക്കാന്‍ തീരുമാനമായി. ആദ്യഘട്ടത്തില്‍ ആറു മണ്‌ഡലങ്ങളിലെ സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തു വിടും . ഇതു കഴിഞ്ഞതിനുശേഷമം ഔദ്യാഗിക പ്രഖ്യാപനം. തിരുവനന്തപുരത്ത് അജിത് ജോയി , മാവേലിക്കര സദാനന്ദന്‍ , കോട്ടയം അനില്‍ഐക്കര , തൃശൂര്‍ സാറാ ജോസഫ് , ചാലക്കുടി കെ.എന്‍ നുറുദ്ദീന്‍ , കാസര്‍കോട് എം.കൃഷ്‌ണന്‍ എന്നിവരാണ് സ്ഥാനാര്‍ത്ഥികള്‍ . സാറാജോസഫിന്റെ പേര് നേരത്തെ കേട്ടിരുന്നതായിരുന്നു. മാവേലിക്കര മത്സരിക്കുന്ന സദാനന്ദന്‍ റിട്ട. ജില്ലാ ജഡ്‌ജിയാണ് .
ആറു മണ്‌ഡലങ്ങള്‍ക്കു പുറമെ പത്തനം തിട്ട, ഇടുക്കി, ആലപ്പുഴ , കൊല്ലം, കോഴിക്കോട് മണ്‍ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ ആലോചിക്കുന്നുണ്ട് .
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് മറ്റ് കക്ഷികളില്‍ അഭിപ്രായഭിന്നത നിലനില്‍ക്കുന്നതിനാല്‍ അത് വോട്ടാക്കാന്‍ കഴിയുമെന്നാണ് ആം ആദ്‌മിയുടെ പ്രതീക്ഷ. കേരളത്തിലെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നേരത്തെയായാല്‍ അതി കൂടുതല്‍ വോട്ട് പിടിക്കാന്‍ സാധിക്കുമെന്ന് പാര്‍ട്ടി കരുതുന്നു.
https://www.facebook.com/Malayalivartha