ടി.പി.വധക്കേസില്‍ ശിക്ഷ നിര്‍ത്തി വച്ച് ലംബു പ്രദീപന് ജാമ്യം
ടി.പി ചന്ദ്രശേഖരന്‍ വധക്കേസില്‍ ലംബു പ്രദീപന് ശിക്ഷ നിര്‍ത്തി വച്ചു കൊണ്ട് ജാമ്യത്തിന് കോടതി ഉത്തരവിട്ടു. ഈ കേസിലം അപ്പീല്‍ പെട്ടെന്ന് കേള്‍ക്കണമെന്ന സര്‍ക്കാരിന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നും ജസ്റ്റിസ് വി.കെ. മോഹനനും ജസ്റ്റിസ് ബി.കെമാല്‍ പാഷയും അടങ്ങിയ ബഞ്ച് വ്യക്തമാക്കി.
ഇപ്പോള്‍ 2008 ലെ.യും 2009 ലെയും അപ്പീലുകളാണ് കേള്‍ക്കുന്നത് . ആ കേസുകളെ മറികടന്ന് ടി.പി വധക്കേസിലെ അപ്പീലുകളെല്ലാം നേരത്തെ കേള്‍ക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി. മൂന്ന് വര്‍ഷമാണ് ലംബു പ്രദീപന് വിധിച്ച തടവുശിക്ഷ. ഈ ശിക്ഷ നിര്‍ത്തി വച്ചില്ലെങ്കില്‍ അപ്പീല്‍ തീര്‍പ്പാവും മുന്‍പായി ശിക്ഷ പൂര്‍ണ്ണമായൂം അനുഭവിച്ചു തീരുമെന്നും അപ്പീല്‍ അപ്രസക്തമാകുമെന്നും കോടതി ചൂണ്ടി കാട്ടി.
ലംബു പ്രദീപന്‍ 50,000 രൂപയുടെ സ്വന്തം ജാമ്യവും തുല്യ തുകയ്‌ക്കുള്ള രണ്ട് ആള്‍ ജാമ്യവും ഹാജരാക്കുകയും വിചാരണകോടതി വിധിച്ച പിഴത്തുകയായ 20,000 രൂപ കെട്ടിവയ്‌ക്കുകയും വേണം. പിന്നെ കോടതിയുടെ മുന്‍കൂര്‍ അനുവാദമില്ലാതെ രാജ്യം വിടാന്‍ പാടില്ല. കീഴ്‌ക്കോടതി ശിക്ഷ നിര്‍ത്തിവച്ച സമയപരിധി 28 ന് തീരുന്നതിനാലാണ് ശിക്ഷ നിര്‍ത്തി വയ്‌ക്കുമെന്ന ആവശ്യം ഈ ഘട്ടത്തില്‍ കോടതി കേട്ടതെന്ന് വ്യക്തമാക്കി.
https://www.facebook.com/Malayalivartha