കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ട് : വീരപ്പ മൊയ്‌ലിക്കെതിരെ മുല്ലപ്പള്ളിരാമചന്ദ്രന്‍
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടിനെ ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി വീരപ്പമൊയ്‌ലിക്കെതിരെ കേന്ദ്ര മന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ . ഈ വിഷയത്തില്‍ ചില കേന്ദ്ര മന്ത്രിമാരുടെ പ്രസ്‌താവന കോണ്‍ഗ്രസ് താല്‍പര്യത്തിന് വിരുദ്ധമാണെന്നും ഇത്തരക്കാരെ മന്ത്രിയായി കാണാന്‍ കഴിയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.
പാര്‍ട്ടിയുടെ അന്തിമവാക്ക് വീരപ്പമൊയിലിയുടേതല്ലെന്നും സോണിയാഗാന്ധിയുടേതാണെന്നും വയലാര്‍ രവി അഭിപ്രായപ്പെട്ടു.
നിരുത്തരവാദിത്വപരമായ ചില മന്ത്രിമാരുടെ പ്രസ്‌താവന കര്‍ഷശകരുടെ മനസ്സില്‍ ആശങ്കയുളവാക്കിയിട്ടുണ്ട് . സോണിയാഗാന്ധിക്കും പ്രധാനമന്ത്രിടേയും താല്‌പര്യത്തിന് വിരുദ്ധമാണെന്നും വീരപ്പമൊയ്‌ലിയെ പരോക്ഷമായി വിമര്‍ശിച്ച് കൊണ്ട് മുല്ലപ്പള്ളി പറഞ്ഞു.
കസ്‌തൂരി രംഗന്‍ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തിന്റെ ആവശ്യങ്ങള്‍ പൂര്‍ണ്ണമായും അംഗീകരിക്കാന്‍ കഴിയില്ലെന്ന വീരപ്പമൊയ്‌ലിയുടെ പ്രസ്‌താവന സംസ്ഥാനത്ത് വന്‍പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഈ സര്‍ക്കാരിന്റഎ കാലത്ത് പൂര്‍ണ്ണ പരിഹാരമാവില്ലെന്ന് മൊയ്‌ലി പറഞ്ഞു. ഇതിനെതിരെ യു.ഡിഎഫ് ഘടകകക്ഷികള്‍ അടക്കം വലി#ോ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍ ഈ വിഷയത്തില്‍ ഉടന്‍ പരിഹാരം കാണുമെന്ന് കഴിഞ്ഞ ദിവസം വീരപ്പമൊയ്‌ലി പ്രതിരോധമന്ത്രി എ.കെ.ആന്റണിക്ക് ഉറപ്പ് നല്‍കി.
https://www.facebook.com/Malayalivartha