സോപ്പു വേണ്ടെന്ന് നടേശനോട് സുധീരന്‍ ; എല്ലാം തനിക്കറിയാം
വെള്ളാപ്പള്ളി നടേശനോട് ചുട്ട മറുപടിയുമായി സുധീരന്‍ . താന്‍ സംവരണത്തിലൂടെ സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷനായതല്ലെന്നും തന്നെ അധ്യക്ഷനാക്കുന്നതിനെ എതിര്‍ക്കുന്നവരെ കുറിച്ച് നന്നായറിയാമെന്നും സുധീരന്‍ തുറന്നടിച്ചു. കഴിവു കൊണ്ട് മാത്രം കെ.പി.സി.സി അധ്യക്ഷനായ വ്യക്തിയല്ല സുധീരന്‍ എന്നായിരുന്നു കഴിഞ്ഞമാസം നടേശന്‍ തൃശൂരില്‍ പറഞ്ഞത് . സുധീരന്‍ പെരുന്നയില്‍ പോയത് തെറ്റാണെന്നും നടേശന്‍ പറഞ്ഞിരുന്നു.
കോണ്‍ഗ്രസുകാരനായതുകൊണ്ടാണ് താന്‍ കെ.പി.സിസി അധ്യക്ഷനായതെന്ന് സുധീരന്‍ പറഞ്ഞു. ഇക്കാര്യത്തില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടായിട്ടില്ല. തന്നെ പ്രസിഡന്റാക്കരുതെന്ന് ആവശ്യപ്പെട്ടവര്‍ ഇപ്പോള്‍ തന്നെ സ്വാഗതം ചെയ്യുന്നതില്‍ സന്തോഷമുണ്ടെന്ന് വെള്ളാപ്പള്ളി നടേശനെ ഉദ്ദശിച്ച് സുധീരന്‍ പറഞ്ഞു.
സുധീരന്‍ പ്രസിഡന്റായ ദിവസം തന്നെ ഒരു ഈഴവനെ പ്രസിഡന്റാക്കിയതില്‍ സന്തോഷമുണ്ടെന്നു പറഞ്ഞ് നടേശന്‍ രംഗത്തു വന്നിരുന്നു. നേരത്തെ സുധീരനെ ആലപ്പുഴയില്‍ നിന്നും പി.ജെ.ജോസഫിനെ തൊടുപുഴയില്‍ നിന്നും തോല്‍പ്പിച്ചത് താനാണെന്ന് വെള്ളാപ്പളളി നടേശന്‍ കലാകൗമുദിക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
വെള്ളാപ്പള്ളിയും സുധീരനും തമ്മിലുള്ള കലഹത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട് . സുധീരനെ ഈഴവനാക്കാനുള്ള ശ്രമങ്ങള്‍ വിജയിക്കാതായതോടെയാണ് നടേശന്‍ അദ്ദേഹത്തിനെതിരെ നിലപാട് സ്വീകരിച്ചത്. കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തെത്തിയതും ഈഴവനായതുകൊണ്ടാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ആദ്യ ദിവസം മുതല്‍ വെള്ളാപ്പളളി സ്വീകരിച്ചിരുന്നു. ഇതിനെതിരെ സുധീരന്‍ പൊട്ടിക്കുന്ന വെടി കേരളം കാത്തിരിക്കുകയായിരുന്നു.
പെരുന്ന വിവാദത്തേയും തന്റെ അക്കൗണ്ടിലാക്കാന്‍ വെള്ളാപ്പള്ളി ശ്രമിച്ചിരുന്നു. ഇതും സുധീരനെ പ്രകോപിപ്പിച്ചിരുന്നു. എന്‍.എസ്.എസുമായി സുധീരന്‍ അകലാന്‍ കാരണം വെള്ളാപ്പള്ളിയാണെന്നും മലയാളികള്‍ വിശ്വസിച്ചിരുന്നു. തനിക്ക് ആരോടും വിധേയത്വമില്ലെന്ന സുധീരന്റെ പ്രസ്‌താവന അദ്ദേഹത്തിന്റെ മാന്യത ഉയര്‍ത്തുന്നു .
https://www.facebook.com/Malayalivartha