വീരനും സീറ്റില്ല ; ഉമ്മന്‍ചാണ്ടി ?
വീരേന്ദ്രകുമാറിന് സീറ്റ് നല്‍കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്റ് . സംസ്ഥാനത്തെ 17 ലോകസഭാ മണ്‌ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചിരിക്കുന്നത് . കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിലൊക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാണ് ഹൈക്കമാന്റ് നിര്‍ദ്ദേശം. കേരള കോണ്‍ഗ്രസ് , ലീഗ് , എസ്.ജെ.സി തുടങ്ങിയ പാര്‍ട്ടികള്‍ക്ക് നിലവിലുള്ള സ്ഥാനമാനങ്ങള്‍ നല്‍കിയാല്‍ മതിയെന്നും ഹൈക്കമാന്റ് തീരുമാനിച്ചു. ഇതിനിടയില്‍ ഒഴിവു വരുന്ന രാജ്യസഭാ സീറ്റ് വീരന് വാഗ്‌ദാനം ചെയ്യന്‍ കെ.പി.സി.സി ആലോചിക്കുന്നുണ്ട് . എന്നാല്‍ അതില്‍ വഴങ്ങാന്‍ വീരന്‍ തയ്യാറല്ല . ഇനി എന്താണ് വഴിയെന്നാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.
വിരേന്ദ്രകുമാറിന് സീറ്റ് നല്‍കിയാല്‍ അദ്ദേഹത്തിന്റെ ഇരട്ടിയിലധികം എംഎല്‍എമാരുള്ള കേരളം കോണ്‍ഗ്ര സിന് രണ്ടു സീറ്റു നല്‍കാന്‍ കോണ്‍ഗ്രസ് നിര്‍ബന്ധിതമാകുമെന്നാണ് ഹൈക്കമാന്റ് അറിയിച്ചിരിക്കുന്നത് . കേരള കോണ്‍ഗ്രസിനേക്കാള്‍ ഇരട്ടി എംഎല്‍എമാരുളള ലീഗ് അപ്പോള്‍ മൂന്ന് സീറ്റില്‍ അവകാശവാദം ഉന്നയിക്കും. അങ്ങനെ സംഭവിക്കുകയാണെങ്കില്‍ കേരളത്തില്‍ കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനാവില്ല.
ഘടകകക്ഷികള്‍ക്ക് നിലവിലുള്ള സീറ്റ് നല്‍കിയാല്‍ മതിയെന്നാണ് സുധീരന്റെ മനോവിചാരം. അദ്ദേഹം ഇക്കാര്യം ഹൈക്കമാന്റിനെ അറിയിച്ചിരുന്നു. ഘടകകക്ഷികളെ നിലയ്‌ക്കുനിര്‍ത്തണമെന്നു തന്നെയാണ് സുധീരന്റെ പക്ഷം. ഘടകകക്ഷികള്‍ക്ക് കൂടുതല്‍ സീറ്റ് നല്‍കുകയാണെങ്കില്‍ അവരുടെ ഇംഗിതത്തിന് അനാവശ്യമായി കോണ്‍ഗ്രസ് വഴങ്ങുന്നു എന്ന ധാരണയുണ്ടാക്കും. ഇത് ഒരു ദേശീയ പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം അഭികാമ്യമല്ലെന്നാണ് കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെ നിലപാട് .
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്താണ് സീറ്റ് തര്‍ക്കത്തിന്റെ പേരില്‍ വീരന്റെ പാര്‍ട്ടി ഇടതുമുന്നണി വിട്ടത് . യുഡിഎഫിലെത്തിയ വീരന് ലോകസഭാ സീറ്റ് അന്നത്തെ നേതൃത്വം വാഗ്‌ദാനം ചെയ്‌തിരുന്നു. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈയാല പുറത്തിരിക്കുന്ന തേങ്ങ പോലെയാണ് .വീരന്റെ പാര്‍ട്ടി സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചാല്‍ അത് സര്‍ക്കാരിനെ തകര്‍ക്കും. അതേസമയം പിണറായിയും വീരനും തമ്മിലുള്ള ബന്ധത്തില്‍ വിള്ളലുണ്ടെന്ന ആശ്വാസമാണ് യുഡിഎഫ് കേന്ദ്രത്തിലുള്ളത് . അതുകൊണ്ടു തന്നെ വീരന്‍ യുഡിഎഫ് വിടില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം വിശ്വസിക്കുന്നു. ഏതായാലും കസ്‌തൂരി രംഗന്റെ പേരില്‍ ആടി നില്‍ക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിനെ സംബന്ധിച്ചടത്തോളം വീരന്‍ വിനയാകുമോ എന്ന് കണ്ടറിയണം.
https://www.facebook.com/Malayalivartha