തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി ചിരിച്ച മുഖവുമായി വരുന്നവരെ തിരിച്ചറിയുമെന്നു രൂപത
സംസ്ഥാന മന്ത്രിമാര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി താമരശ്ശേരി രൂപത. കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട സമരത്തെ മന്ത്രിമാര്‍ അവഗണിച്ചു. തെരഞ്ഞെടുപ്പിലെ നിലപാട് ഉചിതമായ സമയത്ത് പ്രഖ്യാപിക്കുമെന്നും രൂപത വ്യക്തമാക്കി. സമര പന്തലിനു മുന്നിലൂടെ പോയ മന്ത്രിമാര്‍ സമര പന്തലിലേക്ക് തിരിഞ്ഞു പോലും നോക്കിയില്ലെന്നും രൂപത ആരോപിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് വോട്ടിനായി ചിരിച്ച മുഖവുമായി വരുന്നവരെ തിരിച്ചറിയുമെന്നും രൂപതാവക്താവ് മാധ്യമങ്ങളോട് പറഞ്ഞു.കോഴിക്കോട് കളക്ട്രേറ്റിന് മുന്നിലാണ് താമരശ്ശേരി രൂപത സമരം നടത്തുന്നത്. അതെസമയം ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ വിജ്ഞാപനം റദ്ദാക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് കെ.എം മാണി പറഞ്ഞു. മറ്റു നടപടികള്‍ കൊണ്ട് തൃപ്തരാകില്ലെന്നും മാണി കൊച്ചിയില്‍ പറഞ്ഞു.
https://www.facebook.com/Malayalivartha