മധ്യകേരളത്തിലെ സര്‍വേ നിര്‍ത്തിവയ്‌ക്കണം
അതിവേഗ റെയില്‍ കോറിഡോര്‍ മധ്യകേരളത്തിലെ സര്‍വേ നിര്‍ത്തിവയ്‌ക്കണം
ജോസ് കെ.മാണി എം.പി
കോട്ടയം: അതിവേഗ റെയില്‍ കോറിഡോര്‍ പദ്ധതിക്കായി നടത്തിവരുന്ന കോട്ടയം, എറണാകുളം ജില്ലകളിലെ സര്‍വേ നടപടികള്‍ നിര്‍ത്തിവയ്‌ക്കണമെന്നു ജോസ് കെ.മാണി എം.പി. സംസ്ഥാന സര്‍ക്കാരിനോടാവശ്യപ്പെട്ടു.
കോട്ടയം, ഏറ്റുമാനൂര്‍, കടുത്തുരുത്തി നിയോജകമണ്ഡലങ്ങളിലൂടെ ഇപ്പോള്‍ നടത്തിയിരിക്കുന്ന സര്‍വ്വേ ജനങ്ങളില്‍ ആശങ്ക പടര്‍ത്തിയിരിക്കുന്നു. ജനവാസകേന്ദ്രങ്ങള്‍, പൊതുസ്ഥാപനങ്ങള്‍, വിദ്യാഭ്യാസസ്ഥാപനങ്ങള്‍, സര്‍ക്കാര്‍സ്ഥാപനങ്ങള്‍,സഹകരണ ബാങ്കുകള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവ ഉള്‍പ്പെടുന്ന ജനവാസകേന്ദ്രങ്ങളിലൂടെയാണ് അതിവേഗ റയിലിനുവേണ്ടി സര്‍വേ നടത്തി മാര്‍ക്ക് ചെയ്‌തിട്ടുള്ളത്. ഇതു ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരും ആശങ്കാകുലരുമാക്കിയിട്ടുണ്ട്. 110 മീറ്റര്‍ വീതിയില്‍ സ്ഥലം അക്വയര്‍ ചെയ്യും എന്ന പ്രചാരണമാണു നടന്നത്.
സര്‍വേ സംബന്ധിച്ച സത്യങ്ങളും അര്‍ധസത്യങ്ങളും അടങ്ങിയ വാര്‍ത്തകള്‍ പ്രചരിക്കുന്നു. അക്വയര്‍ ചെയ്യുമ്പോള്‍ തങ്ങളുടെ വാസസ്ഥലവും ആരാധനാലയങ്ങളും കൃഷിഭൂമിയും മറ്റും പൂര്‍ണമായും ഒഴിഞ്ഞുകൊടുക്കേണ്ടി വരും എന്ന ഭീതിയിലാണു ജനങ്ങള്‍. പദ്ധതി സംബന്ധിച്ച കൃത്യമായ വിശദാംശങ്ങള്‍ സര്‍ക്കാര്‍ പുറത്തുവിടുകയും ജനപ്രതിനിധികളും രാഷ്‌ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച ചെയ്യുകയും ചെയ്‌തതിനുശേഷം മാത്രമേ സര്‍വേ നടപടികളുമായി മുമ്പോട്ടുപോകാവൂ എന്നും ജോസ് കെ.മാണി എംപി.ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha