വി.എസിനെ സഹായിക്കാന്‍ ഇനി ആ സഹായികളില്ല, വി.എസ്. വീണ്ടും ഒറ്റപ്പെടുന്നു, കാരാട്ടിനെ വിളിച്ചതും വെറുതേയായി
വാര്‍ത്ത ചോര്‍ത്തി എന്നതിന്റെ പേരില്‍ വി.എസിന്റെ സഹായികളെ സി.പി.എം. പുറത്താക്കി. ഇതിന്റെ പേരില്‍ ശക്തമായ പ്രതിഷേധവുമായി വി.എസ്. രംഗത്തെത്തിയിരുന്നു. സി.പി.എം. ദേശീയ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടിനേയും മുതിര്‍ന്ന പോളിറ്റ് ബൂറോ അംഗങ്ങളേയും വി.എസ് സംഗതി ധരിപ്പിച്ചിരുന്നു.അതൊന്നും സംസ്ഥാന നേതാക്കള്‍ മുഖവിലയ്‌ക്കെടുത്തില്ല.
വി.എസിന്റെ പഴ്‌സണല്‍ അസിസ്റ്റന്റും സി.പി.എം പാലക്കാട് കല്‍മണ്ഡപം ബ്രാഞ്ച് കമ്മറ്റിയംഗവുമായ എ.സുരേഷ്, പ്രസ് സെക്രട്ടറിയും കന്റോണ്‍മെന്റ് ബ്രാഞ്ച് കമ്മറ്റിയംഗവുമായ കെ.ബാലകൃഷ്ണന്‍ , അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയും മലപ്പുറം പുലാമന്തോള്‍ ബ്രാഞ്ച് കമ്മറ്റിയംഗവുമായ വി.കെ.ശശിധരന്‍ എന്നിവരെയാണ് പുറത്താക്കിയത്. മാധ്യമങ്ങള്‍ക്ക് വാര്‍ത്ത ചോര്‍ത്തി നല്‍കിയെന്ന കുറ്റമാണ് ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ളത്.
പാര്‍ട്ടിയില്‍ നിന്നും വി.എസിന്റെ പഴ്‌സണല്‍ സ്റ്റാഫില്‍ നിന്നും ഇവരെ പുറത്താക്കാന്‍ സംഭവം അന്വേഷിച്ച വൈക്കം വിശ്വനും എ.വിജയരാഘവനും അടങ്ങുന്ന അന്വേഷണ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇത് സംബന്ധിച്ച് ധാരണയാകുകയും ചെയ്തിരുന്നു. ഈ തീരുമാനത്തിന് ഞായറാഴ്ച അവസാനിച്ച സംസ്ഥാന സമിതി അംഗീകാരം നല്‍കുകയായിരുന്നു. വി.എസിന്റെ എതിര്‍പ്പ് മറികടന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ നടപടി.
https://www.facebook.com/Malayalivartha