എം.വി. രാഘവന്‍ മനസ് തുറക്കുന്നു, ഇടതുമുന്നണി വിളിച്ചാല്‍ അഭിപ്രായം പറയും, പക്ഷേ വിളിക്കണം!
ഇടതുപക്ഷത്തിന്റെ ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സി.എം.പി. ഇടതു പക്ഷത്തേക്ക് വരുന്നതില്‍ ആര്‍എസ്‌പി. നേതാവ് ചന്ദ്രചൂഡന്‍ നേരത്തെ സ്വാഗതം ചെയ്‌തിരുന്നു. സി.പി.എം. പറഞ്ഞിട്ടാണോ ചന്ദ്രചൂഡന്‍ അഭിപ്രായം പറഞ്ഞതെന്ന് എം.വി. രാഘവന്‍ ചോദിച്ചു. ഒരു എംഎല്‍എ പോലും ഇല്ലാത്തതിന്റെ പേരില്‍ അവഗണയുടെ നെല്ലിപ്പലകയും കാണുന്ന സി.എം.പി. പുതിയ രാഷ്‌ട്രീയ തന്ത്രം മെനയുകയാണ്. ഒരു കാലത്ത് പ്രതാപിയായിരുന്ന എം.പി. രാഘവന്റെ വാക്കുകള്‍ക്ക് യു.ഡി.എഫില്‍ ഇന്നാരും വില കല്‍പ്പിക്കുന്നില്ല. കാരണം നേരിയ ഭൂരിപക്ഷമുള്ള ഇക്കാലത്ത് ഒരു എംഎല്‍എ എങ്കിലും ഉള്ളവര്‍ക്കാണ് കാലം. അവരുടെ കാര്യം പോലും നോക്കാന്‍ പറ്റുന്നില്ല. അതിനിടയ്‌ക്കാണ് ഒരു എംഎല്‍എയെപ്പോലും സംഭാവന ചെയ്യാത്ത സി.എം.പി. പോലുള്ള പാര്‍ട്ടികളുടെ ബാധ്യതകൂടി ഏറ്റെടുക്കുന്നത്. പരിയാരം മെഡിക്കല്‍ കോളേജ് ലയനമാണ് പാര്‍ട്ടിയെ ഏറെ പ്രതിസന്ധിയാക്കിയത്. എം.വി. രാഘവനെ സി.പി.എമ്മിന്റെ ആജീവനാന്ത ശത്രുവാക്കിയതും പരിയാരം തെരഞ്ഞെടുപ്പും വെടിവയ്‌പ്പുമാണല്ലോ. അത്‌കൊണ്ട് തന്നെ ചിലരെ അത്യാവശ്യമായി ഒന്ന് വിരട്ടണം. അതിന് പ്രബലരെ കിട്ടിയില്ലങ്കില്‍ ആരും വില കല്‍പ്പിക്കുകയുമില്ല. മാതൃപാര്‍ട്ടിയായ സിപിഎമ്മിന്റെ പടിവാതില്‍ പണ്ടേ കെട്ടിയടച്ചതാണ്. ഇനിയിപ്പോള്‍ ഒരു തിരിച്ച് പോക്ക് പഴയ കഥകള്‍ ഓര്‍മ്മപ്പെടുത്തും. മനസ്സില്‍ കമ്മൂണിസം പതിഞ്ഞതു കൊണ്ട് മറ്റ് തറവാട്ടിലേക്ക് കയറാനൊരു ശങ്ക. പിന്നെ ആകെയുള്ളത് സ്വതവേ സമാധാന പ്രിയരായ സി.പി.ഐ.യാണ്. ആവശ്യത്തിന് കമ്മൂണിസം പേരിലും പ്രവര്‍ത്തിയിലും ഉണ്ട് താനും. കാര്യം നടന്നില്ലെങ്കിലും നാട്ടില്‍ ജീവിച്ചിരുപ്പുണ്ടെന്ന ഒര തോന്നലുണ്ടാക്കണം. മതി, ബാക്കി ചാനലുകളും പത്രങ്ങളും അത് ഏറ്റെടുത്ത് മിണ്ടാത്തവരെക്കൊണ്ട് ഉത്തരം പറയിപ്പിച്ചോളും. അതിന്റെ ആദ്യപടിയായി എം.വി. രാഘവനും സി.പി.ഐ. നേതാവ് കാനം രാജേന്ദ്രനുമായൊരു കൂടിക്കാഴ്‌ച.
https://www.facebook.com/Malayalivartha