എസ്എസ്എല്‍സി പരീക്ഷ ഇന്ന് തുടങ്ങുന്നു
എസ്എസ്എല്‍സി പരീക്ഷ ഇന്ന് ആരംഭിക്കും. ഗള്‍ഫില്‍ എട്ടും ലക്ഷദ്വീപില്‍ ഒമ്പതും സെന്റുകള്‍ അടക്കം 2,815 പരീക്ഷാ കേന്ദ്രങ്ങളിലായി 4,64,310 വിദ്യാര്‍ത്ഥികള്‍ ഇന്ന് പരീക്ഷയെഴുതും. 22 ന് പരീക്ഷ അവസാനിക്കും.
1,36,351 ആണ്‍കുട്ടികളും 2,27,959 പെണ്‍കുട്ടികളും ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. മലയാളം മാധ്യമത്തില്‍ പരീക്ഷ എഴുതുന്നത് 3,42,614 കുട്ടികളും ഇംഗ്ലീഷ്‌തലത്തില്‍ 1,16,068 കുട്ടികളും തമിഴില്‍ 2,302 കുട്ടികളും കന്നഡയില്‍ 3,326 കുട്ടികളും പരീക്ഷ ഇക്കുറി എഴുതും.
ഏറ്റവും കൂടുതല്‍ കുട്ടികള്‍ പരീക്ഷയ്‌ക്കിരിക്കുന്നജില്ല മലപ്പുറമാണ്. പതിവുപോലെ തിരുവനന്തപുരത്തെ പട്ടം സെന്റെ മേരീസാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്കിരുത്തുന്ന സ്‌കൂള്‍. 1721 കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്.
മുന്‍ വര്‍ഷങ്ങളിലേതുപോലെ വെള്ളിയാഴ്‌ച പരീക്ഷയുണ്ടാകില്ല. അതിനുപകരം ശനിയാഴ്‌ച ഉണ്ടായിരിക്കും. ഈ വര്‍ഷവും രണ്ടു സിലബസിലാണ് പരീക്ഷ നടത്തുന്നത്. 2011 വരെയുള്ള വര്‍ഷങ്ങളില്‍ ആദ്യമായി പരീക്ഷയെഴുതിയ പ്രൈവറ്റ് പരീക്ഷാര്‍ത്ഥികള്‍ക്ക് പഴയ സിലബസും മറ്റുള്ളവര്‍ക്ക് പുതിയ സിലബസിലുമാണ് പരീക്ഷ നടത്തുക.
25,000 ,അധ്യാപകരാണ് പരീക്ഷാഡ്യൂട്ടിയ്‌ക്കായി നിയോഗിച്ചിട്ടുള്ളത്. കര്‍ശന പരിശോധനയ്‌ക്കുശേഷമേ വിദ്യാര്‍ത്ഥികളെ പരീക്ഷാഹാളിലേയ്‌ക്കു പ്രവേശിപ്പിക്കുകയുള്ളൂ. മാര്‍ച്ച് 29 ന് മൂല്യനിര്‍ണ്ണയം ആരംഭിക്കും.
https://www.facebook.com/Malayalivartha