പാചകവാതക നീക്കം പൂര്‍ണമായി നിലയ്‌ക്കും
സംസ്ഥാനത്ത് ഇന്നു മുതല്‍ ഇന്ധന, പാചകവാതക നീക്കം പൂര്‍ണമായി നിലയ്‌ക്കും. എല്‍.പി.ജി. ടാങ്കര്‍ ലോറിതൊഴിലാളികളുടെ അനശ്ചിതകാല സമരത്തെ തുടര്‍ന്നാണിത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗിന്റെ പുതിയ നീക്കത്തെ പ്രതിഷേധിച്ചാണ് എല്‍.പി.ജി.ട്രക്കുകളും ടാങ്കര്‍ ലോറികളും സമരത്തിനിറങ്ങുന്നത്. സംസ്ഥാനത്ത് അങ്ങോളമിങ്ങോളം പാചകവാതകവും ഇന്ധനവും രാസപദാര്‍ത്ഥങ്ങള്‍, മണ്ണെണ്ണ എന്നിവയും കൊണ്ടുപോകുന്ന രണ്ടായിരത്തോളം ടാങ്കറുകളും ലോറികളുമാണ് പണിമുടക്കുന്നത്. രാവിലെ 8 മുതല്‍ 11 മണിവരെയും വൈകിട്ട് 4 മുതല്‍ 6 വരെയും അപകടകരമായ വസ്‌തുതകള്‍ കൈകാര്യം ചെയ്യുന്ന വാഹനങ്ങള്‍ ഓടിക്കരുതെന്നും നിര്‍ദ്ദേശമുണ്ട്. ഇന്നലെ മുതല്‍ തന്നെ ടാങ്കറുകള്‍ ഇന്ധന വിതരണം നിര്‍ത്തിയതായി പമ്പുടമകള്‍ പറയുന്നു.
https://www.facebook.com/Malayalivartha