ആദ്യ ആചാര വെടി അത്ഭുതക്കുട്ടിയ്‌ക്ക് തന്നെ... മസ്‌കറ്റ് ഹോട്ടലില്‍വെച്ച് ബലാത്സംഗം ചെയ്‌തെന്ന പരാതിയിന്മേല്‍ അബ്‌ദുള്ളക്കുട്ടിക്കെതിരെ കേസ്
തെരഞ്ഞെടുപ്പിനു മുമ്പേ സരിതയുടെ തെരഞ്ഞെടുപ്പ് തുടങ്ങിക്കഴിഞ്ഞു. സരിതാ എസ് നായര്‍ നല്‍കിയ പരാതിയില്‍ എപി അബ്ദുള്ളക്കുട്ടി എംഎല്‍എയ്‌ക്കെതിരെ ബലാത്സംഗ കുറ്റത്തിന് കേസ്. തിരുവനന്തപുരം വനിതാ പോലീസാണ് കേസെടുത്തത്. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് അബ്ദുള്ളക്കുട്ടിക്കെതിരേയുള്ള കേസ്.
ബലാല്‍സംഗത്തിനു പുറമേ സ്ത്രീയുടെ അന്തസ്സിന് കളങ്കം വരുത്തി, ഭീഷണിപ്പെടുത്തി തുടങ്ങിയ കുറ്റങ്ങളും അബ്ദുള്ളക്കുട്ടിക്കെതിരെ ചുമത്തിയിട്ടുണ്ട്. ഇന്ത്യന്‍ ശിക്ഷാ നിയമം 354 എ 376, 506 വകുപ്പുകള്‍ പ്രകാരമാണ് കേസ്.
തിരുവനന്തപുരത്തെ മസകറ്റ് ഹോട്ടലിലെ ഒന്നാം നിലയിലെ രണ്ടാം നമ്പര്‍ മുറിയില്‍ വിളിച്ചു വരുത്തി ബലാല്‍സംഗം ചെയ്തുവെന്ന് സരിത പരാതിയില്‍ പറയുന്നു. തിങ്കളാഴ്ച വൈകിട്ടാണ് സരിതാ നായര്‍ അബ്ദുള്ളക്കുട്ടിക്കെതിരെ വനിതാ പോലീസില്‍ രേഖാമൂലം പരാതി നല്‍കിയത്.
ഫോണ്‍ രേഖകളുടെ വിശദാംശങ്ങള്‍ സഹിതമാണ് സരിതയുടെ അഞ്ച് പേജ് പരാതി. അബ്ദുള്ളക്കുട്ടി ഫോണില്‍ വിളിച്ച് ശല്യം ചെയ്തിരുന്നുവെന്നും മസ്‌കറ്റ് ഹോട്ടലിലേക്ക് ക്ഷണിച്ചുവെന്നുമായിരുന്നു നേരത്തേ സരിതയുടെ വെളിപ്പെടുത്തല്‍. അബ്ദുള്ളക്കുട്ടിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സരിത പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ആഴ്ച കന്റോണ്‍മെന്റ് എസി സെയ്ബുദ്ദീനെ കണ്ട് സരിത പരാതി ബോധിപ്പിച്ചു.
കുറ്റകൃത്യം നടന്നത് മ്യൂസിയം പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആയതിനാല്‍ ഡെപ്യൂട്ടി പോലീസ് കമ്മിഷണര്‍ക്കും പരാതി നല്‍കുമെന്ന് സരിത അറിയിച്ചു. ജയില്‍ മോചിതായ ശേഷം അബ്ദുള്ളക്കുട്ടിയുടെ ആള്‍ക്കാരില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്നും സരിത പരാതിയില്‍ പറയുന്നു. പരാതിയില്‍ രണ്ടുദിവസത്തിനകം സരിതയില്‍ നിന്ന് പോലീസ് മൊഴിയെടുക്കും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha