ഇ അഹമ്മദിനെ തറപറ്റിക്കാന്‍ സിപിഎം സ്ഥാനാര്‍ത്ഥിയെ മാറ്റും, ലീഗ് അണികള്‍ക്ക് കൂടി വിശ്വാസമുള്ള സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ സിപിഎം നിക്കം
പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെ ഇ അഹമ്മദിനെ മലപ്പുറത്ത് വീണ്ടും മത്സരിപ്പിക്കാനുള്ള മുസ്ലീം ലീഗിന്റെ തീരുമാനം വ്യാപക പ്രതിഷേധം ഉയര്‍ത്തുന്നു. വിവിധ സ്ഥലങ്ങളില്‍ അഹമ്മദിനെതിരെ പ്രതിഷേധ പ്രകടനങ്ങള്‍ വരെ നടന്നു. ഈയൊരു സാഹചര്യത്തിലാണ് സിപിഎം നേരത്തെ തീരുമാനിച്ച സ്ഥാനാര്‍ത്ഥിയെ മാറ്റാന്‍ ആലോചിക്കുന്നത്.
പികെ സൈനബയ്‌ക്ക് പകരം മുസ്ലീം ലീഗ് അണികള്‍ക്കു കൂടി സമ്മതനായ പൊതു സ്ഥാനാര്‍ത്ഥിയെ നിര്‍ത്താനാണ് സിപിഎം ഇപ്പോള്‍ കരുക്കള്‍ നീക്കുന്നത്. പൊതു സമ്മതനായ ഒരു സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാല്‍ അഹമ്മദിനെ തറ പറ്റിക്കാന്‍ കഴിയുമെന്നാണ് സിപിഎം നേതാക്കളുടെ കണക്കുകൂട്ടല്‍. ലീഗുകാര്‍ക്ക് കൂടുതല്‍ സമ്മതനായ ഒരാളെ നിര്‍ത്തുകയാണെങ്കില്‍ അണികളെല്ലാവരും അവര്‍ക്കായിരിക്കും വോട്ടു നല്‍കുക.
കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം മലപ്പുറം മണ്‌ഡലത്തില്‍ അഹമ്മദ് തിരിഞ്ഞു നോക്കിയില്ല എന്നാണ് പരാതി. മലപ്പുറത്തെ ഏഴു നിയമസഭാ മണ്‌ഡലം കമ്മിറ്റികളും അഹമ്മദിനെതിരെ ഒരുപോലെ രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകരുടെ വികാരം മാനിച്ച് അഹമ്മദിനെ ഒഴിവാക്കാനുള്ള ചര്‍ച്ചകളാണ് നടന്നത്. എന്നാല്‍ ലീഗ് സെക്രട്ടറിയേറ്റില്‍ അഹമ്മദ് നടത്തിയ വികാരപരമായ പ്രസംഗത്തോടെയാണ് കുഞ്ഞാലിക്കുട്ടി ഇടപെട്ട് അഹമ്മദിനെ വീണ്ടും സ്ഥാനാര്‍ത്ഥിയാക്കാന്‍ ശ്രമിച്ചത്.
എന്തായാലും പ്രവര്‍ത്തിക്കേണ്ട അണികള്‍ക്കിടയില്‍ ഇത് വ്യാപകമായ പ്രതിഷേധത്തിലെത്തിച്ചിരിക്കുകയാണ്. ഇത് വോട്ടാക്കി മാറ്റാനുള്ള ശ്രമത്തിലാണ് എല്‍ഡിഎഫ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha