കസ്‌തൂരി രംഗനെ ഒതുക്കി ഇനി ഇടുക്കി? ഇടുക്കിയില്‍ ഉറച്ച് കേരള കോണ്‍ഗ്രസ്, സിറ്റിംഗ് സീറ്റ് വിട്ടു നല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്
കോട്ടയം സീറ്റിന് പുറമെ ഇടുക്കി സീറ്റ് വേണമെന്ന കേരള കോണ്‍ഗ്രസിന്റെ ആവശ്യം കോണ്‍ഗ്രസ് തള്ളുന്നു.
എസ്‌ജെഡിക്കും ആര്‍എസ്പിക്കും സീറ്റ് നല്‍കുന്ന സാഹചര്യത്തില്‍ 9 എംഎല്‍എമാരുള്ള തങ്ങള്‍ക്ക് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്ന വാദത്തിലാണ് കേരള കോണ്‍ഗ്രസ്.
എന്നാല്‍ കേരളാ കോണ്‍ഗ്രസ്സിന് ഇടുക്കി ലോക്‌സഭാ സീറ്റ് വിട്ടുനല്‍കില്ലെന്ന് യുഡിഎഫ് യോഗത്തില്‍ കോണ്‍ഗ്രസ് വ്യക്തമാക്കി. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയാണ് നിലപാട് വ്യക്തമാക്കിയത്. ഇക്കാര്യം കെഎം മാണിയെ അറിയിച്ചു.
സീറ്റ് നല്‍കുന്നതിലുള്ള ബുദ്ധിമുട്ട് കേരളകോണ്‍ഗ്രസിനെ അറിയിച്ചെന്ന് യുഡിഎഫ് യോഗത്തിന് ശേഷം കണ്‍വീനര്‍ പിപി തങ്കച്ചന്‍ പറഞ്ഞു. സീറ്റ് സംബന്ധിച്ച് കെപിസിസി പ്രസിഡണ്ട് വിഎം സുധീരനും കെ എം മാണിയും ചര്‍ച്ച നടത്തുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സീറ്റ് സംബന്ധിച്ച് ഇന്നലെ നടന്ന കേരള കോണ്‍ഗ്രസ്-യുഡിഎഫ് ഉഭയകക്ഷി ചര്‍ച്ചയില്‍ തീരുമാനമായിരുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha