ആര്‍എസ്‌പി ഇനി യുഡിഎഫിന് സ്വന്തം... കൊല്ലം സീറ്റ് പ്രേമചന്ദ്രന്, ഇടുക്കി സീറ്റ് കേരള കോണ്‍ഗ്രസിന് നല്‍കില്ല, സോഷ്യലിസ്റ്റ് ജനതയ്‌ക്ക് പാലക്കാട്
എല്‍ഡിഎഫില്‍ നിന്നും വിട്ടുവന്ന ആര്‍എസ്‌പി ഇനി യുഡിഎഫിന്റെ ഭാഗം. ഔദ്യോഗികമായി ആര്‍എസ്‌പി യു.ഡി.എഫില്‍ അംഗമായി. ഇന്ന് ഇന്ദിരാഭവനില്‍ നടന്ന യു.ഡി.എഫ് യോഗത്തില്‍ പാര്‍ട്ടി നേതാക്കള്‍ പങ്കെടുത്തു. കാലത്ത് ഇന്ദിരാഭവനില്‍ യോഗം ആരംഭിച്ച് അല്‍പം കഴിഞ്ഞാണ് ആര്‍എസ്‌പി നേതാക്കളെ ക്ഷണിച്ചത്. എന്‍കെ പ്രേമചന്ദ്രന്‍ , എഎ അസീസ്, വിപി രാമകൃഷ്ണപിള്ള എന്നിവരാണ് യോഗത്തില്‍ പങ്കെടുത്തത്.
അവര്‍ക്ക് കൊല്ലം സീറ്റ് വിട്ടുകൊടുക്കാനും യു.ഡി.എഫ് തീരുമാനിച്ചു. യു.ഡി.എഫ് യോഗത്തിനുശേഷം മുന്നണി ചെയര്‍മാന്‍ പിപി തങ്കച്ചനാണ് ഇക്കാര്യം അറിയിച്ചത്. ഇടുക്കി സീറ്റിന്റെ കാര്യത്തില്‍ അന്തിമ തീരുമാനമായില്ലെന്നും കെ.പി.സി.സി. പ്രസിഡന്റ് വിഎം സുധീരന്‍ ഇടുക്കി സീറ്റ് സംബന്ധിച്ച് കെഎം മാണിയുമായി ചര്‍ച്ച നടത്തുമെന്നും തങ്കച്ചന്‍ അറിച്ചു. എന്‍കെ പ്രേമചന്ദ്രനെ കൊല്ലത്ത് സ്ഥാനാര്‍ഥിയാക്കാനും യുഡിഎഫ് യോഗം തീരുമാനിച്ചിട്ടുണ്ട്. എസ്ജെഡി.ക്ക് പാലക്കാട് സീറ്റ് നല്‍കാനും യോഗം തീരുമാനിച്ചു.
ദേശീയ തലത്തില്‍ യുപിഎയെ പിന്തുണയ്ക്കാമെന്ന് ആര്‍എസ്‌പി ഉറപ്പു നല്‍കിയിട്ടുണ്ടെന്നും ഇക്കാര്യത്തില്‍ അവര്‍ ഇന്നുതന്നെ രേഖാമൂലം ഉറപ്പുനല്‍കുമെന്നും തങ്കച്ചന്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha