സിങ്കം വന്നു മരണവും കുറഞ്ഞു... ഏറ്റവും കുറവ് റോഡപകടങ്ങളും മരണങ്ങളും നടന്നത് കഴിഞ്ഞ വര്‍ഷം
സിങ്കം വന്നു കുടിയും നിന്നു ഒപ്പം, റോഡപകടങ്ങളും മരണങ്ങളും കുറഞ്ഞു. എന്നാണ് ഔദ്യോഗിക കണക്ക്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഋഷിരാജ് സിംഗ് നടപ്പിലാക്കിയ ധീരമായ നടപടികള്‍ പൊതുജനം ഏറ്റെടുത്തതോടെയാണ് റോഡപകടങ്ങളില്‍ ഗണ്യമായ കുറവ് കണ്ടത്. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഏറ്റവും കുറവ് റോഡപകടങ്ങളും മരണങ്ങളും നടന്നതു കഴിഞ്ഞവര്‍ഷമാണെന്നാണ് സംസ്‌ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2011ല്‍ 35216 റോഡപകടങ്ങളില്‍ 4145 പേര്‍ മരിക്കുകയും 41379 പേര്‍ക്കു പരുക്കേല്‍ക്കുകയും 2012ല്‍ 36174 റോഡപകടങ്ങളില്‍ 41915 പേര്‍ക്കു പരുക്കേല്‍ക്കുകയും 4286 പേര്‍ മരിക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇത് 35215 അപകടങ്ങളില്‍ 4258 മരണവും 40346 പേര്‍ക്കു പരുക്കുമായി.
കഴിഞ്ഞ മൂന്നുവര്‍ഷം പോലീസ് നടത്തിയ വാഹന പരിശോധനയില്‍ 152.5 കോടി രൂപയാണ് പിഴ ഇനത്തില്‍ ലഭിച്ചത്. ഹെല്‍മറ്റ് പരിശോധനയില്‍ പിഴയായി 39 കോടി രൂപയും ലഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ ഏറ്റവുമധികം തുക പിഴയായി ലഭിച്ചിരിക്കുന്നത് കഴിഞ്ഞ വര്‍ഷമാണ്.
മോട്ടോര്‍വാഹന വകുപ്പു നിയമങ്ങള്‍ കര്‍ശനമാക്കിയതാല്‍ മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കഴിഞ്ഞവര്‍ഷം റോഡപകട മരണനിരക്കു കുറയാന്‍ കാരണമെന്നാണു വിയിരുത്തല്‍ . റോഡപകടങ്ങളില്‍ മരിക്കുന്നതില്‍ 60 ശതമാനവും 25 വയസിന് താഴെയുള്ളവരാണെന്നു കണക്കുകള്‍ സൂചിപ്പിക്കുന്നത്.
ഇരുചക്രവാഹനാപകടങ്ങള്‍ കഴിഞ്ഞ വര്‍ഷം കുത്തനെ കൂടി. 2011ല്‍ ഇരുചക്ര വാഹനാപകടങ്ങളില്‍ 1353 പേരും 2012ല്‍ 1434 പേരും മരണപ്പെട്ടിരുന്നു. കഴിഞ്ഞ വര്‍ഷം 1728 പേരാണ് ബൈക്കപകടങ്ങളില്‍ മാത്രം മരിച്ചത്. ഇതില്‍ പകുതിയിലധികവും 20 വയസില്‍ താഴെയുള്ളവരാണ്. അമിതവേഗമാണ് 80 ശതമാനം ബൈക്കപകടങ്ങള്‍ക്കും കാരണം.
2011 മുതല്‍ 2013 വരെ കെ.എസ്.ആര്‍.ടി.സി. ബസ് ഇടിച്ച് 630 പേരും പ്രൈവറ്റ് ബസ് ഇടിച്ചു 1903 പേരും മരണപ്പെട്ടു. രാജ്യാന്തരനിലവാരത്തിലേക്ക് ഉയര്‍ത്തിയ ദേശീയപാതയിലേയും സംസ്‌ഥാന പാതയിലേയും വാഹനാപകടങ്ങളുടെ എണ്ണം കഴിഞ്ഞ വര്‍ഷം കുറയ്‌ക്കാന്‍ സാധിച്ചു.
2011ല്‍ വാഹനാപകടങ്ങളില്‍ ദേശീയപാതയില്‍ 1432 പേരും സംസ്‌ഥാനപാതയയില്‍ 836 പേരും മരിച്ചു. 2012ല്‍ യഥാക്രമം ഇത് 1444, 919 എന്ന കണക്കിലാണ്. കഴിഞ്ഞവര്‍ഷം ഇത് 885,1336 എന്ന നിരക്കിലാണ്. ദേശീയ, സംസ്‌ഥാന പാതകളില്‍ കാമറകള്‍ സ്‌ഥാപിച്ചതാണ് അപകടങ്ങള്‍ കുറയാന്‍ കാരണമെന്ന് സംസ്‌ഥാന ക്രൈം റെക്കോഡ്‌സ് ബ്യൂറോയിലെ ഉദ്യോഗസ്‌ഥര്‍ പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha