വിദ്യാര്‍ത്ഥികളെ ഇറക്കി വിട്ടതിന് 15,000 രൂപ നഷ്‌ടപരിഹാരം
കോളേജ് വിദ്യാര്‍ത്ഥികളെ വഴിമധ്യേ ഇറക്കിവിട്ടതിന് നഷ്‌ടപരിഹാരമായി 15,000 രൂപ നല്‍കാന്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര ഫോറം വിധിച്ചു. കാസര്‍കോട് ചെറുപനത്തടി സെന്റ് മേരീസ് കോളേജ് ബിബിഎ വിദ്യാര്‍ത്ഥികളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
മാലക്കല്ലില്‍ നിന്നും കയറിയ വിദ്യാര്‍ത്ഥികളേയാണ് കോളേജ് സ്റ്റോപ്പില്‍ എത്തിക്കാതെ രണ്ടു കിലോമീറ്റര്‍ അകലെ വഴിമധ്യേ ഇറക്കിവിട്ടത്. കാഞ്ഞങ്ങാട്ടുള്ള കെഎല്‍ 14 ഡി 4380 നമ്പറിലുള്ള അഞ്‌ജലി ബസില്‍ നിന്നാണ് വിദ്യാര്‍ത്ഥികളെ ഇറക്കിവിട്ടത്.
യാത്രക്കാരെ ബസില്‍ കയറ്റിയാല്‍ ടിക്കറ്റ് എടുത്ത സ്ഥലത്ത് എത്തിക്കേണ്ട ഉത്തരവാദിത്വം ബസ് ജീവനക്കാര്‍ക്കുണ്ടെന്നാണ് കോടതി വിലയിരുത്തിയത്. ജില്ലയില്‍ വിദ്യാര്‍ത്ഥികളോട് ബസ് ജീവനക്കാര്‍ വളരെ മോശമായാണ് പെരുമാറുന്നതെന്നും വിധിന്യായത്തില്‍ പറയുന്നു.
നഷ്‌ടപരിഹാരം നല്‍കിയില്ലെങ്കില്‍ ബസിന്റെ പെര്‍മിറ്റ് റദ്ദ് ചെയ്യാനും ആര്‍ടിഒയ്‌ക്ക് കോടതി നിര്‍ദ്ദേശം നല്‍കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha