മലയാളി വാര്‍ത്തയുടെ കണ്ടെത്തല്‍ സത്യമാകാന്‍ പോകുന്നു എല്‍ഡിഎഫ് യോഗത്തില്‍ നിന്നും എന്‍സിപി ഇറങ്ങിപ്പോയി
മലയാളി വാര്‍ത്ത കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച എസ്‌ക്ലൂസീവ് വാര്‍ത്ത സത്യമാകാന്‍ പോകുകയാണ്. ലോക്‌സഭാ സീറ്റ് വിഭജനത്തെ ചൊല്ലി എന്‍സിപിയും ഇടയുന്നു. സീറ്റ് വേണമെന്ന നിലപാടറിയിച്ചശേഷം എന്‍സിപി മുന്നണി യോഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി. എന്‍സിപിക്ക് സീറ്റില്ലെന്ന് സിപിഎം അറിയിച്ചെന്നാണ് വിവരം. എന്‍സിപി നേതാക്കള്‍ തിരുവനന്തപുരത്ത് യോഗം ചേരുകയാണ്.
എന്‍സിപിയിലെ എംഎല്‍എമാരായ തോമസ് ചാണ്ടിയും എ.കെ. ശശിധരനും ഉടന്‍ എല്‍ഡിഎഫ് വിടുമെന്ന വാര്‍ത്തയായിരുന്നു മലയാളി വാര്‍ത്ത നല്‍കിയത്. കാര്യങ്ങള്‍ ആ നിലയ്‌ക്കാണ് പോകുന്നത്. സിപിഎമ്മിനെ സംബന്ധിച്ച് ഘടകകക്ഷികളുടെ മുമ്പില്‍ ആദ്യമായി തോല്‍ക്കുകയാണ്.
സീറ്റ് ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ജനതാദളിന് കോട്ടയം സീറ്റ് നല്‍കാന്‍ ഉഭയകക്ഷി യോഗത്തില്‍ ധാരണയായി. സീറ്റ് ആവശ്യത്തില്‍ തര്‍ക്കിച്ച് ആര്‍എസ്‌പി മുന്നണി വിട്ടത് ഗുണം ചെയ്തത് ജനതാദളിനാണ്. തിരുവനന്തപുരം, വടകര സീറ്റുകളില്‍ ഒന്ന് ആവശ്യപ്പെട്ട ദളിനെ പിണക്കേണ്ടെന്നാണ് സിപിഐഎം തീരുമാനം. അവര്‍ ആവശ്യപ്പെടുന്ന സീറ്റ് നല്‍കിയില്ലെങ്കിലും കോട്ടയം സീറ്റ് ജനതാദളിന് ലഭിച്ചേക്കും. കോട്ടയത്ത് സിപിഎം തീരുമാനിച്ചിരുന്ന പി.കെ ഹരികുമാറിനോട് പ്രചരണം നിര്‍ത്തിവയ്ക്കാന്‍ പാര്‍ട്ടി നേതൃത്വം ഇന്നലെ നിര്‍ദേശം നല്‍കിയിരുന്നു. കോട്ടയം സീറ്റ് ലഭിച്ചാല്‍ പാര്‍ട്ടി സീനിയര്‍ വൈസ് പ്രസിഡന്റ് അഡ്വ. ജോര്‍ജ് തോമസിനെ സ്ഥാനാര്‍ഥിയാക്കാനാണ് ജനതാദള്‍ നീക്കം.
മലയാളി വാര്‍ത്ത കണ്ടെത്തിയ ആ വാര്‍ത്ത കൂടി വായിക്കുക
പ്രേമചന്ദ്രന് പിന്നാലെ എല്‍ഡിഎഫിന്റെ രണ്ട് എംഎല്‍എമാര്‍ കൂടി യുഡിഎഫ് പാളയത്തിലേക്ക് ചാടും
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha