സ്ഥാനാര്‍ത്ഥി പട്ടികയിലും ഉമ്മന്‍ചാണ്ടി, ഐ ഗ്രൂപ്പ് അവസാനിച്ചു
രമേശ് ചെന്നിത്തല ആഭ്യന്തരമന്ത്രിയായതോടെ ഐ ഗ്രൂപ്പിനെ നയിക്കാന്‍ ആളില്ലാത്തതിന്റെ ഫലം കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ പ്രതിഫലിച്ചു. പുതുതായി സ്ഥാനാര്‍ത്ഥിത്വം കിട്ടുമെന്ന് പ്രതീക്ഷിക്കുന്ന രണ്ടുപേരും ഉമ്മന്‍ചാണ്ടിയുടെ ഉറച്ച അനുയായികളാണ്. ഇടുക്കിയിലേക്ക് പരിഗണിക്കുന്ന ഡീന്‍കുര്യാക്കോസും റ്റി.സിദ്ദിഖുമാണ് ഉമ്മന്‍ചാണ്ടിയുടെ നോമിനികള്‍. ബിന്ദുകൃഷ്‌ണയുടെയും ഷാനിമോള്‍ ഉസ്‌മാന്റെയും പേരുകള്‍ പട്ടികയിലുണ്ട്. ഇതില്‍ ഷാനിമോള്‍ എ ഗ്രൂപ്പിലും ബിന്ദു രമേശിന്റെ ഗ്രൂപ്പിലുമാണ്. രമേശിന്റെ ആഭ്യന്തരമന്ത്രിസ്ഥാനലബ്‌ധി ഫലത്തില്‍ ദോഷം ചെയ്‌തത് ഐ ഗ്രൂപ്പിനാണ്. രമേശ് പഴയതു പോലെ ഐ ഗ്രൂപ്പിനു വേണ്ടി വാദിക്കുന്നില്ലെന്ന് പ്രവര്‍ത്തകര്‍ക്കിടയില്‍ ആക്ഷേപമുണ്ട്. കെ.സുധാകരനും ഇക്കാര്യത്തില്‍ അമര്‍ഷമുണ്ട്.
റ്റി.സിദ്ദിഖ് മുഖ്യമന്ത്രിക്കൊപ്പം കല്ലേറ് കൊണ്ടവരില്‍ പ്രധാനിയാണ്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയാണ് സിദ്ദിഖ് ജീവിക്കുന്നകത്. ഡീന്‍കുര്യാക്കോസും ഉമ്മന്‍ചാണ്ടിയുടെ പ്രതിനിധിയാണ്. ഇരുവര്‍ക്കും രാഹുല്‍ഗാന്ധിയുമായും അടുപ്പമുണ്ട്. പി.സി.ജോര്‍ജ്ജിനെതിരെ കര്‍ശനമായ നിലപാടാണ് ഡീന്‍ സ്വീകരിക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടിയാണ് ജോര്‍ജ്ജിനെതിരെ ഡീന്‍ ഇടപെട്ടത്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടി ഡീനും സിദ്ദിഖും എല്ലാ വിഷയങ്ങളിലും ഇടപെടാറുണ്ട്.
ഐ ഗ്രൂപ്പിന്റെ ഗ്യാസ് പോയതില്‍ പഴയ ഐ ഗ്രൂപ്പ് പ്രവര്‍ത്തകര്‍ ആശങ്കാകുലരാണ്. തങ്ങള്‍ക്കുവേണ്ടി സംസാരിക്കാന്‍ ആരുമില്ലെന്നാണ് ഇവര്‍ക്ക് സങ്കടം. കെ.മുരളീധരന് ഐ ഗ്രൂപ്പ് നേതാവാകാന്‍ താത്‌പര്യമില്ല. ആന്റണിയുമായും സുധീരനുമായുമുളള അടുത്ത സ്‌നേഹബന്ധമാണ് കാരണം. ഇനിയും ഗ്രൂപ്പ് പ്രവര്‍ത്തനം നടത്തരുതെന്നാണ് സുധീരന്‍ മുരളിക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. സുധീരന്റെയും ആന്റണിയുടെയും വാക്കുകള്‍ ധിക്കരിക്കാന്‍ മുരളിക്ക് ധൈര്യവുമില്ല. വി.ഡി സതീശന്‍ കുറെക്കാലം ഐ ഗ്രൂപ്പിനെ പ്രതിനിധീകരിച്ചെങ്കിലും കെ.പി.സി.സി വൈസ് പ്രസിഡന്റായതോടെ അദ്ദേഹം ഗ്രൂപ്പ് പ്രവര്‍ത്തനം ഉപേക്ഷിച്ചു.
രമേശ് ചെന്നിത്തല സ്വന്തം കാര്യം സിന്ദാബാദ് എന്ന മട്ടിലാണ് നീങ്ങുന്നത്. ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധം പുലര്‍ത്തുകയും ചെയ്യുന്നു. ബാക്കിയുള്ളവരെയൊക്കെ മറന്ന മട്ടാണ് അദ്ദേഹത്തിനെന്നും പരാതിയുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha