ഇടവഴിയിലെ മിണ്ടാപ്പൂച്ചകളേ ; ക്യാമറ മുകളിലുണ്ട് അകത്താവുമേ !
ഇടവഴിയിലും ജനവാസം കുറഞ്ഞ പ്രദേശങ്ങളിലും പതുങ്ങി നിന്ന് സ്‌ത്രീകളെ ഉപദ്രവിക്കുന്ന വിരുതന്മാര്‍ ജാഗ്രതൈ! റസിഡന്‍സ് അസോസിയേഷനുകളും വീട്ടുകാരും സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ നിങ്ങളെ തൂക്കി അകത്താക്കും. പെണ്ണുപിടിയന്‍മാരെ കൊണ്ട് നിവൃത്തിയില്ലാതായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ പുതുമയുള്ള പദ്ധതിയെ കുറിച്ചാലോചിച്ചത്.
ഉമ്മന്‍ചാണ്ടിയും തിരുവഞ്ചൂരും രമേശ് ചെന്നിത്തലയും സരിതാനായര്‍ക്ക് പിന്നാലെ പോയ 2013 ലാണ് കേരളത്തില്‍ ഏറ്റവുമധികം സ്‌ത്രീപീഡനങ്ങള്‍ നടന്നത്. 5624 കേസുകളാണ് ഇത്തരത്തില്‍ 2013 ല്‍ രജിസ്റ്റര്‍ ചെയ്‌തത്. 2012 ല്‍ 4910 ഉം 2011 ല്‍ 4889 കേസുകളുമാണ് രജിസ്‌റ്റര്‍ ചെയ്‌തിരുന്നത്. ആള്‍സഞ്ചാരം കുറഞ്ഞ ഇടവഴികളിലും ഫ്‌ളാറ്റുകള്‍ക്ക് താഴെയുമൊക്കെയാണ് സ്‌ത്രീ പീഡനങ്ങള്‍ കൂടുതലും അരങ്ങേറുന്നത്. ക്യാമറകളില്ലാത്തതിനാല്‍ ഇത് കണ്ടുപിടിക്കാനാവുന്നില്ല. സംസ്ഥാനത്തെ എല്ലാ പൊതുസ്ഥലങ്ങളിലും ക്യാമറ സ്ഥാപിക്കുന്നത് പ്രായോഗികമല്ലെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍ . അതേസമയം ഇത്തരത്തില്‍ ക്യാമറ സ്ഥാപിക്കുകയാണെങ്കില്‍ സ്‌ത്രീ പീഡനങ്ങള്‍ ഒരു പരിധി വരെ തടയാമെന്നും സര്‍ക്കാര്‍ കരുതുന്നു.
നിര്‍ഭയ കേരളം സുരക്ഷിത കേരളം പദ്ധതിയുടെ ഭാഗമായാണ് റസിഡന്‍ഷ്യല്‍ കോളനികളില്‍ സ്ഥാപിച്ചിരിക്കുന്ന ക്യാമറയുടെ ലിങ്ക് നിര്‍ഭയ കേരളത്തിലേക്ക് കണക്‌റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. സര്‍ക്കാര്‍ തലത്തില്‍ ഇത്രയുമധികം ക്യാമറകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രായോഗിക ബുദ്ധിമുട്ട് കണക്കിലെടുത്താണ് റസിഡന്‍സ് അസോസിയേഷനുകളുടെ ക്യാമറകള്‍ നിര്‍ഭയകേരളവുമായി ലിങ്ക് ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ആള്‍സഞ്ചാരം കുറഞ്ഞ സ്ഥലങ്ങളിലൂടെയുള്ള സ്‌ത്രീകളുടെ യാത്ര ദുഷ്‌ക്കരമാണെന്നാണ് പോലീസിന്റെ വിലയിരുത്തല്‍ . തിരുവനന്തപുരത്തും കൊല്ലത്തും എറണാകുളത്തും ഇടവഴികളില്‍ പോലീസ് പെട്രോളിംഗ് ശക്തമാക്കിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.
അതേസമയം കുടുംബത്തിനകത്തുള്ള സ്‌ത്രീപീഡനം കുറഞ്ഞുവരുന്നതായി കണക്കുകൂട്ടല്‍ സൂചിപ്പിക്കുന്നു. എന്നാല്‍ കഴിഞ്ഞ മൂന്നു വര്‍ഷങ്ങള്‍ക്കിടയില്‍ 694 കുട്ടികളെ കാണാതായി. കുട്ടികളെ പീഡിപ്പിച്ചതിന് 2066 കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha