കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയായി : ചാലക്കുടിയില്‍ പി.സി. ചാക്കോ തൃശൂരില്‍ കെ.പി. ധനപാലന്‍
കോണ്‍ഗ്രസ് മത്സരിക്കുന്ന 15 സീറ്റുകളിലെ സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി നിശ്ചയിച്ചുകഴിഞ്ഞു. വ്യാഴാഴ്‌ച ചേര്‍ന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗമാണ് സ്‌ക്രീനിങ് കമ്മിറ്റി സമര്‍പ്പിച്ച പട്ടിക അതേപടി അംഗീകരിച്ചത്. അവസാനഘട്ടത്തിലുണ്ടായ ഏക മാറ്റമാണ് തൃശൂര്‍, ചാലക്കുടി സീറ്റുകള്‍ വച്ചു മാറാന്‍ തീരുമാനിച്ചത്. ഇതനുസരിച്ച് കെ.പി ധനപാലന്‍ തൃശൂരിലും പി..സി.ചാക്കോ ചാലക്കുടിയിലും മത്സരിക്കും.
മൂന്നു പുതുമുഖങ്ങള്‍ പട്ടികയില്‍ സ്ഥാനമുറപ്പിച്ചു. കെ.പി.സിസി ജനറല്‍ സെക്രട്ടറി ടി.സിദ്ദിഖ് കാസര്‍കോട്ടും , യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ഇടുക്കിയിലും ആലത്തൂരില്‍ കെ എസ് ഷീബയുമാണ് സ്ഥാനാര്‍ത്ഥികള്‍.
യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായി പ്രവര്‍ത്തിച്ച ടി.സിദ്ദിഖിനും ചിറ്റൂര്‍-തത്തമംഗലം നഗരസഭാധ്യക്ഷയായ ഷീബയ്‌ക്കും ഒപ്പം ആറ്റിങ്ങലില്‍ മത്സരിക്കുന്ന മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ ബിന്ദുകൃഷ്‌ണയും ലോകസഭയിലേക്ക് ആദ്യമായാണ് മത്സരിക്കുന്നത്.
സ്ഥാനാര്‍ത്ഥി പട്ടിക വൈകുന്നരത്തോടെ എ.ഐ.സി.സി. ഔദ്യോഗികമായി പുറത്തിറക്കും.
തിരുവനന്തപുരം- ശശിതരൂര്‍ , ആറ്റിങ്ങല്‍- ബിന്ദുകൃഷ്‌ണ , പത്തനംതിട്ട - ആന്റോആന്റണി, മാവേലിക്കര- കൊടിക്കുന്നില്‍സുരേഷ് , ആലപ്പുഴ- കെ.സി.വേണുഗോപാല്‍ , എറണാകുളം- കെ.വി തോമസ്, ചാലക്കുടി- പി.സി.ചാക്കോ , തൃശൂര്‍- കെ.പി.ധനപാലന്‍ , ഇടുക്കി - ഡീന്‍ കുര്യാക്കോസ് , ആലത്തൂര്‍- കെ.എസ്.ഷീബ , കോഴിക്കോട് - എം.കെ. രാഘവന്‍ , വയനാട്- എം.ഐ ഷാനവാസ് , വടകര- മുല്ലപ്പള്ളി രാമചന്ദ്രന്‍ , കണ്ണൂര്‍- കെ സുധാകരന്‍ , കാസര്‍കോട് - ടി. സിദ്ദിഖ്
https://www.facebook.com/Malayalivartha