ലോക മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന നഗ്നയോട്ടക്കാരന് പോലീസില്‍ കീഴടങ്ങി
എം.ജി. റോഡില്‍ നഗ്നയോട്ടം നടത്തിയ യുവാവ് പോലീസ് സ്റ്റേഷനില്‍ കീഴടങ്ങി. എറണാകുളം ലോ കോളേജില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ കണ്ണൂര്‍ ചിറക്കല്ചിറ വില്ല ലേക്ക് റിട്രീറ്റില്‍ റോഷന് ( 26 ) ആണ് എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷനില്‍ നില്‍ക്കുമ്പോഴാണ് മാധ്യമപ്രവര്‍ത്തകര്‍ വരുന്ന വിവരമറിഞ്ഞത്. തുടര്‍ന്ന് ഇയാള്‍ സ്റ്റേഷനില്‍ നിന്നിറങ്ങി ഓടി. പിന്നാലെ പോലീസ് എത്തി പിടികൂടി. പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെടുവാന്‍ ശ്രമിച്ചതിന് ഇയാള്‍ക്കെതിരെ വീണ്ടും കേസ് രജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച ഇയാളെ കോടതിയില്‍ ഹാജരാക്കും.
ഡിസംബര്‍ 17 നായിരുന്നു നഗരത്തെ ഞെട്ടിച്ച നഗ്നയോട്ടം നടന്നത്. മനുഷ്യാവകാശ കമ്മീഷന് ചെയര്മാന് കെ.ജി. ബാലകൃഷ്ണന് രാജിവെയ്ക്കുക എന്നാവശ്യപ്പെട്ടുള്ള പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു യുവാവിന്റെ ഓട്ടം. മുഖം തുണി കൊണ്ട് മറച്ച് മഹാരാജാസ് ഗ്രൗണ്ടിന് സമാന്തരമായി നൂറ് മീറ്ററോളം ഓടിയ യുവാവ് പിന്നീട് സുഹൃത്തിന്റെ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു. ബൈക്കില്‍ കയറ്റി രക്ഷപ്പെടുത്തിയ എല്‍എല്‍ബി വിദ്യാര്ഥിക്കെതിരേയും കേസ്സെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha