അഞ്ച് സീറ്റുകളില്‍ സ്വതന്ത്ര സ്‌ഥാനാര്‍ഥികളെ ഉള്‍പ്പെടുത്തി സിപിഎം സ്‌ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു
സി.പി.ഐഎം ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള സ്‌ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചു. സീറ്റ് നിര്‍ണയ ചര്‍ച്ചകളില്‍ തീരുമാനം വൈകിയിരുന്ന ഇടുക്കി സീറ്റില്‍ സി.പി.എം സ്വതന്ത്ര സ്‌ഥാനാര്‍ത്ഥിയായി ഹൈറേഞ്ച് സംരക്ഷണ സമിതി നേതാവ് ജേയ്‌സ് ജോര്‍ജ് മത്സരിക്കും. ഇടുക്കിയെ കൂടാതെ പത്തനംതിട്ടയില്‍ ഫിലിപ്പോസ് തോമസും എറണാകുളത്ത് ക്രിസറ്റി ഫെര്‍ണാണ്ടസും ചാലക്കുടിയില്‍ ഇന്നസെന്റും പൊന്നാനിയില്‍ വി അബ്‌ദുറഹ്‌മാനും സി.പി.എം സ്വതന്ത്ര സ്‌ഥാനാര്‍ത്ഥികളായി മത്സരിക്കും.
ആറ്റിങ്ങിലില്‍ സിറ്റിംഗ് എം.പിയായ എ സമ്പത്താണ് സ്‌ഥാനാര്‍ത്ഥി. കൊല്ലത്ത് എം.എ ബേബിയും ആലപ്പുഴയില്‍ ജില്ലാ സെക്രട്ടറി സി.ബി ചന്ദ്രബാബുവും സ്‌ഥാനാര്‍ത്ഥികളാകും. ആലത്തുരില്‍ സിറ്റിംഗ് എം.പി പി.കെ ബിജുവും കണ്ണൂരില്‍ പി.കെ ശ്രീമതിയും വടകരയില്‍ എ.എം ഷംസീറുമാണ് സ്‌ഥാനാര്‍ത്ഥികള്‍. കോഴിക്കോട് എ വിജയരാഘവനും മലപ്പുറത്ത് പി.കെ സൈനബയും കാസര്‍കോട് സിറ്റിംഗ് എം.പി പി കരുണാകരനും മത്സരത്തിനിറങ്ങും.
കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ സി.പി.എം പതിനാറ് സീറ്റുളിലാണ് മത്സരിച്ചിരുന്നതെങ്കിലും ഇക്കുറി പതിനഞ്ച് സീറ്റുകളിലേ മത്സരത്തിനിറങ്ങുന്നുള്ളു. പാര്‍ട്ടി മത്സരിച്ചിരുന്ന കോട്ടയം സീറ്റില്‍ ഇത്തവണ ഘടകകക്ഷിയായ ജനാതള്‍ എസ് ആണ് മത്സരിക്കുക. കൊല്ലം സീറ്റ് ആവശ്യപ്പെട്ട് ആര്‍എസ്‌പി രംഗത്തെത്തിയിരുന്നെങ്കിലും സീറ്റ് നല്‍കാത്തതിനെ ചൊല്ലി അവര്‍ മുന്നണി വിട്ടത് വലിയ തിരിച്ചടിയായിരുന്നു. ഇതിനു പിന്നാലെ വിവിധ ഘടകകക്ഷികള്‍ സീറ്റ് ആവശ്യവുമായി രംഗത്തെത്തിയിരുന്നെങ്കിലും ജനതാദള്‍ എസിന്റെ ആവശ്യം മാത്രമാണ് പാര്‍ട്ടി പരിഗണിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha